Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകത്രിക വ​യ​റ്റി​ൽ...

കത്രിക വ​യ​റ്റി​ൽ കുടുങ്ങിയ ചികിത്സാപിഴവ്; ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും

text_fields
bookmark_border
കത്രിക വ​യ​റ്റി​ൽ കുടുങ്ങിയ ചികിത്സാപിഴവ്; ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും
cancel
camera_alt

വ​യ​റ്റി​ലെ ‘ക​ത്രി​ക’​യു​ടെ എ​ക്സ്​​റേ​യു​മാ​യി ഉ​ഷ ജോ​സ​ഫ്​

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യാ​യ ഉ​ഷ ജോ​സ​ഫി​ന്‍റെ വ​യ​റ്റി​ൽ കത്രിക കണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്. അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് ശേഖരിച്ച ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ 9 പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡി.എം.ഒ.ക്ക് അപേക്ഷ നൽകും. ഡോ. ​ജെ. ഷാ​ഹി​ദ​യെ​യും ന​ഴ്​​സ്​ പി.​എ​സ്. ധ​ന്യ​യെ​യും ആ​രോ​ഗ്യ ​വ​കു​പ്പ്​ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ന്‍റ്​ ചെ​യ്തിരുന്നു.

അതേസമയം, ഉഷയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനക്ക് അയക്കും. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ നിരീക്ഷണത്തിൽ തുടരുന്ന ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണ്.

പു​ന്ന​പ്ര സ്വ​ദേ​ശി​യായ ഉഷ അ​ഞ്ച് വ​ർ​ഷം മു​മ്പാണ്​ ഗ​ർ​ഭാ​ശ​യം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യത്. ശസ്ത്രക്രിയക്കിടെ ഉ​ഷ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു​വെ​ന്നും പി.​പി.​ഇ കി​റ്റും ഷീ​ൽ​ഡും ധ​രി​ച്ചാ​ണ്​ ​മെ​ഡി​ക്ക​ൽ സം​ഘം അ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും പ​രി​മി​തി​ക​ളി​ൽ ​നി​ന്നും കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി ചെ​യ്തു​വെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും മുമ്പ് അന്വേഷണ സംഘത്തിന് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ടീം ​വ​ർ​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ​ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ഇ​ത്​ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു​മെ​ന്നാ​ണ്​​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ​ഡോ. ​ല​ളി​താം​ബി​ക​യു​ടെ യൂ​നി​റ്റി​ന്​ കീ​ഴി​ൽ അ​സി​സ്റ്റ​ന്‍റ്​ ഡോ. ​ഷാ​ഹി​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ശ​സ്ത്ര​ക്രി​യ ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scissorsVandanam Medical CollegeSurgical errorLatest News
News Summary - Medical Negligence Case Filed Against Doctor Shahida Over Surgical Error
Next Story