Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സപ്പിഴവ്: മോഹനൻ വൈദ്യർക്കെതിരെ നരഹത്യക്ക് കേസ്

text_fields
bookmark_border
mohanan-vaidyar-300819.jpg
cancel

ആലപ്പുഴ: ചികിത്സപ്പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ മാരാരിക്കുളം പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക്​ കേ​െസടുത്തു. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡി.ജി.പിക്ക് നൽകിയ പരാതിയി ലാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്​റ്റർ ചെയ്തത്.

മോഹനൻ വൈദ്യർ നേരത്തേ മാരാരിക്കുളം പൊലീസ് സ്​റ്റേഷൻ അതിർത്തിയിൽ മരുത്തോർവട്ടത്താണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തി​​െൻറ ചികിത്സകേന്ദ്രം കായംകുളത്തായതിനാൽ അന്വേഷണം കായംകുളം പൊലീസിന് കൈമാറി. വെള്ളിയാഴ്ച ആലപ്പുഴയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ നടത്തിയ അദാലത്തിലാണ് പരാതി സമർപ്പിച്ചത്.

തൃശൂർ സ്വദേശിയായ ബാലികയുടെ മരണത്തിന് പുറമെ മലപ്പുറം സ്വദേശിയായ ഹംസ എന്നയാൾക്ക് രോഗം മൂർച്ഛിക്കാനുള്ള കാരണം ചികിത്സപ്പിഴവാണെന്നും ആരോപണം ഉണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്കുപുറമെ അശ്രദ്ധയെത്തുടർന്ന് മനുഷ്യജീവന് അപായം ഉണ്ടായതിനും ചികിത്സനിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മാരാരിക്കുളം പൊലീസ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തിട്ടുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - medical negligence case against mohanan vydyer -kerala news
Next Story