ചികിത്സാപിഴവ്; കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsകഴക്കൂട്ടം: ചികിത്സാപ്പിഴവിൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. കഴക്കൂട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ശസ്ത്രക്രിയക്കിടെ കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ വയറ്റിൽ തുണി കുടുങ്ങിയിരുന്നു. ഇതിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 2025 ഡിസംബർ 3നാണ് അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതിനെ തുടർന്ന് ഷീബ കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിയിൽ ചികിത്സ തേടിയത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അന്ന് തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് കഠിനമായ വേദനയും പഴുപ്പും അനുഭവപ്പെട്ടത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ തുണി കുടുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് അതേ ആശുപത്രിയിൽ പിന്നീട് നടത്തിയ ശസ്ത്രക്രിയയിലാണ് തുണി പുറത്തെടുത്തത്. തനിക്കുണ്ടായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്ക് നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പൊലീസിലും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

