Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ ഉപകരണ...

മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സമരം; കോഴിക്കോട്ട്​ ചർച്ച വിജയം

text_fields
bookmark_border
med-distributer2s
cancel

കോഴിക്കോട്​: വിവിധ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശിക തീർത്തു കിട്ടാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജുകള ിൽ​ സ്​റ്റ​െൻറ്​ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെ വിതരണം നിർത്തി വെച്ച തീരുമാനത്തിൽ നിന്ന്​ കോഴിക്കോ ​ട്ടെ വിതരണക്കാർ പിൻമാറി. കോഴിക്കോട്​ മെഡിക്കൽ കോളജിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ കലക്​ടർ നടത ്തിയ ചർച്ചയെ തുടർന്നാണ്​ പിൻമാറ്റം.

കുടിശ്ശിക ഒരാഴ്​ചക്കകം നൽകാമെന്ന്​ കലക്​ടർ നൽകിയ ഉറപ്പിലാണ്​ സമരം അവസാനിപ്പിച്ചത്​. മെയ്​ 31നായിരുന്നു കോഴിക്കോട്​ മെഡിക്കൽ കോളജിൽ സ്​റ്റ​െൻറ്​ വിതരണം നിർത്തിവെക്കാൻ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്​. തുടർന്ന്​ ജൂൺ പത്ത്​ മുതൽ അവർ വിതരണം നിർത്തി​​വെക്കുകയും ചെയ്​തു. ഇതേതുടർന്ന്​ കോഴിക്കോട്​ മെഡിക്കൽ കോളജിൽ ആൻജിയോ പ്ലാസ്​റ്റി താത്​ക്കാലികമായി നിർത്തി വെച്ചിരുന്നു. രോഗികൾക്ക്​ പുറത്തു നിന്ന്​ മരുന്ന്​ ​വാങ്ങേണ്ടിയും വന്നു.

ട്രൈബൽ​​, കാരുണ്യ, ആർ.എസ്​.ബി.വൈ തുടങ്ങിയവയിൽ നിന്നാണ്​ പണം ലഭിക്കാനുള്ളതെന്നും പണം നൽകാമെന്നുള്ള കലക്​ടറുടെ ഉറപ്പിൽ സംതൃപ്​തരാണെന്നും കോഴിക്കോ​ട്ടെ വിതരണക്കാർ​ പറഞ്ഞു. പ്രശ്​നം പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന്​ ആരോഗ്യ മന്ത്രി ജില്ലാ കലക്​ടർക്ക്​ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ്​ കലക്​ടർ വിതരണക്കാരുമായി ചർച്ച നടത്തിയത്​.

ആകെ കിട്ടാനുള്ള 100 കോടിയോളം രൂപയിൽ 40 കോടി രൂപ കോഴിക്കോട്​ മെഡിക്കൽ കോളജിൽ നിന്നാണ്​ ലഭിക്കാനുള്ളതെന്ന്​ വിതരണക്കാർ വ്യക്തമാക്കി. കുടിശ്ശിക തീർത്തില്ലെങ്കിൽ ജൂലൈ ആറ്​ മുതൽ വിതരണം നിർത്താൻ ചേംബർ ഓഫ്​ ഡിസ്​ട്രിബ്യൂ​ട്ടേഴ്​സ്​ ഓഫ്​ മെഡിക്കൽ ഇംപ്ലാൻറ്​സ്​ ആൻഡ്​ ഡിസ്​പോസിബ്​ൾ സംസ്​ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala newsmalayalam newskozhikode medical collagemedical equipment distributers
News Summary - medical equipment distributers' strike; kozhikode problem solved -kerala news
Next Story