Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി അടക്കം ആറ്​...

ഇടുക്കി അടക്കം ആറ്​ മെഡിക്കൽ കോളജുകൾക്ക്​ ഇക്കൊല്ലം പ്രവേശനാനുമതിയില്ല

text_fields
bookmark_border
ഇടുക്കി അടക്കം ആറ്​ മെഡിക്കൽ കോളജുകൾക്ക്​ ഇക്കൊല്ലം പ്രവേശനാനുമതിയില്ല
cancel

തിരുവനന്തപുരം: മതിയായ സൗകര്യമില്ലെന്ന്​ കണ്ടെത്തിയ ഇടുക്കി സർക്കാർ കോളജ്​ അടക്കം ആറ്​​ മെഡിക്കൽ കോളജുകളിൽ ഇക്കൊല്ലം എം.ബി.ബി.എസ്​ പ്രവേശനത്തിന്​ മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിച്ചു. ഇതോടെ ഏകദേശം 650 ഒാളം മെഡിക്കൽ സീറ്റുകൾ നഷ്​ടമാകും. എം.സി.​െഎ അംഗീകാരത്തിന്​ കോഴ ആ​േരാപണത്തിൽപെട്ട വർക്കല എസ്​.ആർ മെഡിക്കൽ കോളജ്​, ചെർപ്പുള​േശ്ശരി കേരള മെഡിക്കൽ കോളജ്​ എന്നിവയും അംഗീകാരം ലഭിക്കാത്തതിൽ ഉൾപ്പെടുന്നു.

ഇൗ രണ്ട്​ കോളജുകൾക്കും തൊടുപുഴ അൽ-അസർ, വയനാട്​ ഡി.എം. ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ്​ എന്നിവക്കും 17-18, 18-19 വർഷങ്ങളിലെ​ പ്രവേശനം വിലക്കിയിട്ടുണ്ട്​. പത്തനംതിട്ട മൗണ്ട്​ സിയോൺ, ഇടുക്കി സർക്കാർ മെഡിക്കൽ കോളജ്​ എന്നിവയിൽ 17-18 വർഷത്തേക്കാണ്​​ വിലക്ക്​. കണ്ണൂർ മെഡിക്കൽ കോളജിൽ 50 സീറ്റ്​ വർധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. 100 സീറ്റിൽ അവർക്ക്​ പ്രവേശനാനുമതിയുണ്ട്​. കൂടുതൽ ആവശ്യപ്പെട്ട 50 സീറ്റിന്​ അനുമതിയില്ല.  ഇടുക്കി അടക്കം ആറ്​ മെഡിക്കൽ കോളജുകളിൽ 100 സീറ്റ്​ വീതമാണുണ്ടായിരുന്നത്​. 

അഖിലേന്ത്യാടിസ്ഥാനത്തില്‍ ചില കോളജുകള്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നടത്തു​െന്നന്ന് കണ്ടതോടെയാണ് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി ഇല്ലാത്ത കോളജുകളുടെ പട്ടിക പുറത്തിറക്കിയത്. കേരളത്തിലേതടക്കം ദേശീയതലത്തിൽ 69 കോളജുകള്‍ക്കാണ് അനുമതി ഇല്ലാത്തത്. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയും തലവരി ആവശ്യപ്പെടുകയും ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ കൗൺസിൽ നിർദേശിച്ചു​.

അഖിലേന്ത്യ ​േക്വാട്ട സീറ്റുകളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയവും മറ്റു സീറ്റുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സിയും (പ്രവേശന പരീക്ഷ കമീഷണര്‍) നടത്തുന്ന പൊതുകൗണ്‍സലിങ്ങിലൂടെ മാത്രമാണ് പ്രവേശനം. അല്ലാതെ നടത്തുന്ന പ്രവേശനം നിയമവിരുദ്ധമായിക്കണ്ട് നടപടി സ്വീകരിക്കുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്​. അതേസമയം സംസ്ഥാനത്ത് അനുമതി നിഷേധിക്കപ്പെട്ട കോളജുകളില്‍ നാലെണ്ണം ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. അവരുടെ പരാതി അടുത്തദിവസം ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്. 

മെഡിക്കൽ കൗൺസിൽ അംഗീകാരം ഉറപ്പാക്കാൻ വർക്കല എസ്​.ആർ മെഡിക്കൽ കോളജ്​ ഉടമ ബി.ജെ.പി നേതാക്കൾക്ക്​ 5.60 കോടി രൂപ ​കൊടുത്തത്​ കേരളത്തിൽ വൻ വിവാദമായിരിക്കെയാണ്​ ഇൗ കോളജിന്​ അംഗീകാരം കിട്ടിയില്ലെന്ന വിവരം പുറത്തുവന്നത്​. ഇടപാടുമായി ബന്ധപ്പെട്ട്​ സഹകരണ സെൽ സംസ്​ഥാന കൺവീനർ ആർ.എസ്​. വിനോദിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. കോഴ ആരോപണം അന്വേഷിച്ച ബി.ജെ.പിയുടെ റിപ്പോർട്ടിൽ അഞ്ച്​ കോടി രൂപ നൽകിയെന്ന്​ പരാമർശമുള്ള ചെർപ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളജിനും അംഗീകാരമില്ല. ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്​ വഴിയാണ്​ ഇതിന്​ പണം നൽകി​യതെന്നായിരുന്നു പരാമർശം. അദ്ദേഹം ആരോപണം നിഷേധിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegeentrancemedical council of india
News Summary - Medical Council Of India Six Medical college entrance
Next Story