േകാഴ വിവാദം: മെഡിക്കൽ കോളജ് ഉടമയുടെ മൊഴി അന്വേഷണം വഴിമുട്ടിക്കുന്നു
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയ കോഴ വിവാദത്തിൽ മെഡിക്കൽ കോളജ് ഉടമ ആർ. ഷാജിയുടെ മൊഴി േകസന്വേഷിക്കുന്ന വിജിലൻസിനെയും വെട്ടിലാക്കി. കൺസൾട്ടൻസി തുകയാണ് സതീഷ് നായർക്ക് കൈമാറിയതെന്നാണ് ഷാജിയുടെ മൊഴി. അങ്ങനെയാണെങ്കിൽ അഴിമതി നിേരാധന നിയമപ്രകാരം കേസെടുക്കാൻ സാധിക്കുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. നേരത്തെ അന്വേഷണം സംബന്ധിച്ച് വിജിലൻസ് നിയമോപദേശവും തേടിയിരുന്നു.
പൊതുപ്രവർത്തകൻ എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ സാധിച്ചാൽ അന്വേഷണം നടത്താനാകുമെന്ന മറുപടിയാണ് ലഭിച്ചത്. അതിെൻറ അടിസ്ഥാനത്തിൽ പരാതിക്കാരനായ നഗരസഭ മുൻ കൗൺസിലർ എ.െജ. സുക്കാർണോ, ആർ. ഷാജി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. കോഴ വിവാദത്തെക്കുറിച്ച് അന്വേഷിച്ച ബി.ജെ.പി സമിതി അംഗങ്ങൾക്ക് നോട്ടീസും അയച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞദിവസം വിജിലൻസിന് മുന്നിൽ ഹാജരായ ഷാജി ബി.ജെ.പി നേതാക്കൾക്ക് ക്ലീൻചിറ്റാണ് നൽകിയത്. മെഡിക്കൽ കോളജിെൻറ അംഗീകാരത്തിനായി ഇടനിലക്കാരനായ സതീഷ് നായർക്ക് കോഴ കൊടുെത്തന്ന നിലയിലുള്ള മൊഴി ഷാജി നൽകിയിട്ടില്ലെന്നാണറിയുന്നത്. കൺസൾട്ടൻസി തുക കൈമാറിയെന്നാണത്രേ മൊഴി.
അതേസമയം സതീഷ് നായരെ കണ്ടെത്താനും വിജിലൻസിന് കഴിഞ്ഞിട്ടില്ല. സതീഷിെൻറ മൊഴി എടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ. ബി.ജെ.പി അന്വേഷണ സമിതിയംഗങ്ങളാകെട്ട ഇതുവരെ വിജിലൻസിന് മുന്നിൽ ഹാജരായിട്ടുമില്ല. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചശേഷം ഹാജരായാൽ മതിയെന്നാണ് അവരുടെ തീരുമാനം. ആർ.എസ്. വിനോദ് ബി.ജെ.പി പ്രവർത്തകനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഒരു ബി.ജെ.പി നേതാവിനും പണം കൈമാറിയിട്ടില്ലെന്നുമുള്ള മൊഴിയാണ് ഷാജി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
