മെഡിക്കൽ കോളജ് റോഡ് അപകടം: കാർ ഡ്രൈവർ െപാലീസിൽ കീഴടങ്ങി
text_fieldsമെഡിക്കൽ കോളജ് റോഡിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും, ഇൻസെറ്റിൽ പിടിയിലായ സഫ്ദർ
കളമശ്ശേരി: മെഡിക്കൽ കോളജ് റോഡിൽ കാർ സ്കൂട്ടറിലിടിച്ച് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ കാർ ഓടിച്ചയാൾ െപാലീസിൽ കീഴടങ്ങി. ആലുവ ചൂർണിക്കര ആലംപറമ്പിൽ സഫ്ദറാണ് (31) കളമശ്ശേരി സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
വ്യാഴാഴ്ച രാത്രി മെഡിക്കൽ കോളജ് റോഡിലാണ് സംഭവം. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച കളമശ്ശേരി ൈകപ്പടമുകളിൽ അയ്യമ്പ്രാത്ത് വീട്ടിൽ അബ്ദുൽ നാസർ (42) മരിച്ചു. ഒപ്പമുണ്ടായിരുന്ന സെയ്തുമുഹമ്മദ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കാർ അമിതവേഗത്തിലായിരുെന്നന്നാണ് നാട്ടുകാർ പറയുന്നത്.
അപകട ശബ്ദം കേട്ടാണ് പ്രദേശവാസികൾ പലരും ഓടിക്കൂടിയത്. സ്ഥലത്തെത്തിയ പ്രദേശവാസികളായ ഷിനാസും സൂഫിയാനും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.ഇതിനിടെ, ഇടിച്ച കാർ സംഭവദിവസം രാത്രി സ്ഥലത്തുനിന്ന് െപാലീസ് നീക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഓടിച്ച ആളെ പിടികൂടാതെ കാർ നീക്കാൻ സമ്മതിക്കിെല്ലന്ന് പറഞ്ഞാണ് നാട്ടുകാർ തടഞ്ഞത്.
സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണംവിട്ട് സമീപത്തെ കുറ്റിക്കാട്ടിലാണ് പോയി നിന്നത്. ഗതാഗത തടസ്സങ്ങളൊന്നും ഇല്ലാതെ കിടന്ന കാറാണ് രാത്രിയിൽതന്നെ ക്രെയിൻ എത്തിച്ച് നീക്കാൻ െപാലീസ് ശ്രമിച്ചത്. തുടർന്ന് പിറ്റേ ദിവസം രാവിലെയും െപാലീസ് ശ്രമം നടത്തിയതായി നാട്ടുകാർ പറഞ്ഞു.
പിന്നീട് ഉച്ചയോടെ സ്ഥലത്തുനിന്ന് കാർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാറിനകത്ത് ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അബ്ദുൽ നാസറിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തൃക്കാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

