മെഡിക്കൽ കോളജ് ജീവനക്കാരെൻറ ബൈക്ക് നശിപ്പിച്ച നിലയിൽ
text_fieldsകളമശ്ശേരി: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ മെഡിക്കൽ കോളജ് ജീവനക്കാരെൻറ ബൈക്ക് നശിപ്പിച്ച നിലയിൽ. കോവിഡ് വാർഡിലെ അറ്റൻഡർ ബേബി വർഗീസിെൻറ ബൈക്കാണ് നശിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി എട്ടിന് ബൈക്കുമായി വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ ആക്സിലേറ്റർ കേബിൾ പൊട്ടി. ഈ സമയം സ്വയം നന്നാക്കാൻ ശ്രമിച്ചെങ്കിലും ശരിയായില്ല. തുടർന്ന് മെഡിക്കൽ കോളജിലെ പ്രധാനവലിയ ഗേറ്റിന് അടുത്തുള്ള സെക്യൂരിറ്റി കാബിനു സമീപം ഒഴിഞ്ഞ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയുടെ അനുമതിയോടെ ഹാൻഡിൽ ലോക് ചെയ്തുെവച്ചു. മറ്റൊരാളുടെ സഹായത്താൽ വീട്ടിലേക്ക് മടങ്ങി. പിന്നീട് തിങ്കളാഴ്ച ഉച്ചക്ക് 12ന് മെക്കാനിക്കുമായി എത്തിയപ്പോൾ ബൈക്ക് വെച്ചിരുന്നിടത്ത് കാണാനായില്ല. തുടർന്ന് സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോൾ പാർക്കിങ്ങിൽ കാണുമെന്ന് മറുപടി തന്നു.
വാഹനം കണ്ടുപിടിച്ച് നോക്കിയപ്പോഴാണ് ഹാൻഡിൽ ലോക്ക് തകർത്തതായി കാണുന്നത്. സി.സി ടി.വിയും കനത്ത സെക്യൂരിറ്റി സംവിധാനവും ഉള്ളിടത്ത് ബൈക്ക് തകർത്തതിനെതിരെ ജീവനക്കാർ പ്രതിഷേധം ഉയർത്തി.
