പീഡന പരാതി; മെഡിക്കല്‍ കോളജ് ജീവനക്കാരന് സസ്പെന്ഷന്
text_fieldsപരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായ പരാതിയിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ താൽക്കാലിക കാത്ത്ലാബ് ടെക്നീഷ്യനായ ശ്രീജിത്തിനാണ് സസ്പെൻഷൻ. ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് 12 വിദ്യാര്‍ഥിനികളുടെ പരാതി വകുപ്പ് മേധാവിക്ക് ലഭിച്ചത്.
നേരത്തേയും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നുവെങ്കിലും ഒതുക്കുകയായിരുന്നുവെന്ന് പറയുന്നു. വനിത ഡോക്ടർമാർ ഉൾപ്പെടുന്ന ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതോടെ കര്‍ശനമായ മറ്റു നടപടികളുണ്ടാവും. പരാതി പൊലീസിന് കൈമാറുമെന്നാണ് വിവരം.

