മെഡി. കോളജ് ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും
text_fieldsതിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തുള്ള മെഡിക്കൽ കോളജ് ഡോക്ടർമാർ തിങ്കളാഴ്ച ഒ.പിയും അധ്യയനവും ബഹിഷ്കരിക്കും. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) 10 ദിവസം മുമ്പ് ഒ.പി ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 28, നവംബർ 5, 13, 21, 29 തീയതികളിലും ഒ.പി ബഹിഷ്‌കരിക്കും. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അത്യാഹിതവിഭാഗത്തിലും വാർഡുകളിലും ഡോക്ടർമാരെത്തും. ശസ്ത്രക്രിയകളും നടക്കും.
നിരന്തരമുള്ള സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചും ശമ്പളത്തിലെയും മറ്റ് ആനുകൂല്യങ്ങളിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള സമരത്തോട് പ്രതികരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് ഒ.പി ബഹിഷ്കരണത്തിലേക്ക് കടക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാര ബീഗവും ജനറൽ സെക്രട്ടറി. ഡോ. സി.എസ്. അരവിന്ദും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

