മംഗലാപുരത്ത് പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് മഞ്ചേശ്വരത്തും ലഭിക്കും
text_fieldsകാസർകോട്: മംഗലാപുരം ആശുപത്രികളിൽ ചികിത്സക്ക് പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ കൂടുതൽ സ ംവിധാനമൊരുക്കി. കർണാടക അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപത്തെ സംവിധാനത്തിന് പുറമെ മഞ്ചേശ്വരം സാമൂ ഹികാരോഗ്യ കേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കൽ ഓഫിസർ സർട്ടിഫിക്കറ്റ് നൽകാനുള്ള സേവനം ലഭ്യമാക്കുമെന്ന് കാസർകോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9945560213 (ഡോ. ഷൈന മെഡിക്കൽ ഓഫിസർ, സി.എച്ച്.സി മഞ്ചേശ്വരം). ഇതോടെ ചികിത്സ വൈകുന്നതിന് ഒരുപരിധി വരെ പരിഹാരമാകും.
കർണാടക അതിർത്തി അടച്ചതിനാൽ 13 പേരാണ് ഇതുവരെ ചികിത്സ കിട്ടാെത മരിച്ചത്. സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അതിർത്തി തുറന്നെങ്കിലും വിവിധ നൂലാമാലകൾ കാരണം പ്രശ്നത്തിന് ശാശ്വത പരിഹാമായിട്ടില്ല. വ്യാഴാഴ്ചയും ഒരു രോഗി ചികിത്സ കിട്ടാതെ മരിക്കുകയുണ്ടായി.
