മെഡിക്കൽ ബില്ലിെൻറ പേരിൽ കാലുഷ്യം നിറഞ്ഞ് കോൺഗ്രസ്; ഫലം കൊയ്ത് സർക്കാർ
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ ബിൽ ഗവർണർ തടഞ്ഞിട്ടും അതിെൻറ പേരിൽ സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത വിവാദത്തിന് ശമനമില്ല. സാമ്പത്തികാരോപണത്തോടെ തർക്കത്തിന് കൂടുതൽ മാനങ്ങളും കൈവന്നു. മുൻനിര നേതാക്കൾതന്നെ ആരോപണത്തിെൻറ കുന്തമുനയിൽ നിൽക്കുന്നതിനാൽ ചർച്ചനടത്തി വിഷയം തണുപ്പിക്കാൻപോലും ആരുമില്ലാത്ത സാഹചര്യമാണ് പാർട്ടിയിൽ . വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ നടന്ന നിയമവിരുദ്ധ പ്രവേശനം ക്രമവത്രിക്കാനുള്ള ബില്ലിനെ പിന്തുണച്ചതെന്നാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരുടെ വാദം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതേ നിലപാടുകാരനാണ്. കോളജുകൾക്ക് വേണ്ടി കോൺഗ്രസിൽനിന്ന് ആദ്യം സർക്കാറിന് കത്തുനൽകിയത് ഉമ്മൻ ചാണ്ടിയാണെങ്കിൽ, പ്രശ്നം ആദ്യം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രത്യേക നിയമനിർമാണത്തിന് സർക്കാറിനെ സമ്മതിപ്പിക്കുംവിധം കാര്യങ്ങൾ എത്തിച്ചത് ചെന്നിത്തലയാണ്. ബില്ലിെൻറ കാര്യത്തിൽ മുൻനിലപാടിൽനിന്ന് അവർ മാറിയിട്ടുമില്ല. അതേസമയം, ഭരണപക്ഷത്തിനൊപ്പം ബില്ലിനെ പിന്തുണച്ച് മാനേജ്മെൻറുകളുടെ നിയമവിരുദ്ധ നടപടികളെ ന്യായീകരിച്ചത് ശരിയായില്ലെന്ന വാദത്തിൽ വി.എം. സുധീരൻ, വി.ടി. ബൽറാം, ബെന്നി െബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവർ ഉറച്ചുനിൽക്കുകയാണ്. ബില്ലിനെ നിയമസഭയിൽ പിന്തുണച്ചതിലൂടെ സ്വാശ്രയ വിഷയത്തിൽ ഇടതുപക്ഷത്തിെൻറ ഇരട്ടത്താപ്പ് തുറന്നുകാട്ടാനുള്ള അവസരം നേതൃത്വം നഷ്ടപ്പെടുത്തിെയന്നാണ് അവരുടെ വാദം.
ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ക്രമപ്രശ്നത്തിലൂടെ വിയോജിച്ച വി.ടി. ബൽറാമിനെ യുവനിരക്കാരിലെതന്നെ റോജി എം. ജോൺ, െക.എസ്. ശബരീനാഥൻ എന്നിവരെ രംഗത്തിറക്കിയാണ് മറുപക്ഷം നേരിട്ടത്. എന്നാൽ, ബില്ലിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാവ് എ.കെ. ആൻറണി രംഗത്തുവന്നത് സുധീരനും കൂട്ടർക്കും ഉൗർജം പകർന്നു. അർഹരായ വിദ്യാർഥികളെ സഹായിക്കാനായിരുെന്നങ്കിൽ മറ്റു മാർഗം തേടേണ്ടിയിരുെന്നന്ന ആൻറണിയുടെ വാക്കുകൾ ബില്ലിനെ പിന്തുണച്ചതിന് ചെന്നിത്തലയും കൂട്ടരും പറഞ്ഞ ന്യായവാദങ്ങളുടെ മുനയൊടിക്കുന്നതുമായി. അതിനിടെയാണ് ബില്ലിന് പിന്നിൽ സാമ്പത്തിക അഴിമതിയെന്ന ഗുരുതര ആരോപണവുമായി ബെന്നി െബഹനാൻ രംഗത്തെത്തിയത്. സർക്കാറിനെതിരെയാണ് അദ്ദേഹത്തിെൻറ ആരോപണമെങ്കിലും ആത്യന്തികമായി കോൺഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്.
കോൺഗ്രസിലെ ഏറ്റുമുട്ടൽ ഇടതുമുന്നണിക്കാണ് ഗുണകരമായത്. ബില്ലിെൻറ പേരിൽ ഇടതുപക്ഷത്തെ വിയോജിപ്പുകൾ കാര്യമായി പുറത്തുവന്നില്ലെന്ന് മാത്രമല്ല വിമർശനങ്ങളിൽനിന്ന് അവർക്ക് രക്ഷപ്പെടാനും സാധിച്ചു. നിയമസഭയിൽ പിന്തുണച്ചതിനാൽ ഗവർണർ ബിൽ തടഞ്ഞതിനെ രാഷ്ട്രീയമായി സർക്കാറിനെതിരെ ഉപയോഗിക്കാനും പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. സ്വാശ്രയ മാനേജ്െമൻറുകളെ സഹായിക്കുന്ന ബിൽ കൊണ്ടുവന്ന സർക്കാറിനെക്കാളും അതിനെ പിന്തുണച്ച പ്രതിപക്ഷമാണ് സമൂഹത്തിൽ കടുത്ത ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമായത്.
വൈകിയാണെങ്കിലും പറ്റിയ അബദ്ധം പ്രതിപക്ഷം തിരിച്ചറിഞ്ഞുതുടങ്ങി. ബില്ലിെൻറ കാര്യത്തിൽ പ്രതിപക്ഷവുമായി ആലോചിച്ച് തുടർ നടപടിയെന്ന സർക്കാർ നിലപാട് തള്ളാൻ പ്രതിപക്ഷ നേതാവ് തയാറായത് അതിനാലാണ്. എന്തായാലും ഇടതുസർക്കാർ കൊണ്ടുവന്ന മെഡിക്കൽബില്ലിെൻറ പേരിൽ സംസ്ഥാന കോൺഗ്രസിലെ സമാധാനാന്തരീക്ഷമാണ് പെെട്ടന്ന് കലുഷിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
