മെഡിക്കൽ പ്രവേശനം: കേരള റാങ്ക് പട്ടിക ഒരു മാസത്തിനകം
text_fieldsതിരുവനന്തപുരം: നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചതോടെ കേരള റാങ്ക് പട്ടിക തയാറാക്കാനുള്ള നടപടികൾ പ്രവേശന പരീക്ഷ കമീഷണറേറ്റ് ഉടൻ തുടങ്ങും. ഒരു മാസത്തിനകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ആദ്യപടിയായി കേരളത്തിൽനിന്ന് പരീക്ഷയെഴുതി യോഗ്യത നേടിയവരുടെ വിവരങ്ങൾ പരീക്ഷ നടത്തിപ്പ് ഏജൻസിയായ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽനിന്ന് ശേഖരിക്കും. ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക കത്ത് നൽകും. ഇത് ലഭിച്ചശേഷം, നേരത്തെ സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അവരുടെ നീറ്റ് ഫലം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടൽ വഴി ലഭ്യമാക്കും.
വിദ്യാർഥികൾ ഇത് പരിശോധിച്ച് കൺഫേം ചെയ്താൽ കേരള റാങ്ക് പട്ടിക തയാറാക്കും. വിവിധ സംവരണ വിഭാഗങ്ങളുടെ കാറ്റഗറി പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. നീറ്റ് യു.ജി യോഗ്യത നേടുകയും പ്രവേശന പരീക്ഷ കമീഷണർക്ക് ഇതിനകം അപേക്ഷ സമർപ്പിക്കുകയും ചെയ്തവർക്ക് മാത്രമായിരിക്കും കേരളത്തിലെ പ്രവേശന നടപടികളിൽ പെങ്കടുക്കാനാവുക. സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളും സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.െഎ േക്വാട്ട സീറ്റ് ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണറേറ്റാണ് അലോട്ട്മെൻറ് നടത്തുക.
സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യാ േക്വാട്ടയിലാണ് (നീറ്റ് -യു.ജി കൗൺസലിങ്) പ്രവേശനം. കേന്ദ്ര സർക്കാറിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് നീറ്റ് യു.ജി കൗൺസലിങ് നടത്തുക. എം.ബി.ബി.എസിന് പുറമെ ബി.ഡി.എസ് (ഡെൻറൽ), ബി.എ.എം.എസ് (ആയൂർവേദം), ബി.എച്ച്.എം.എസ് (ഹോമിയോ) ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി ഉൾപ്പെടെ അനുബന്ധ കോഴ്സുകളിലേക്കും കേരള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

