Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കൽ പ്രവേശനം: ഹൈകോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല
text_fieldsbookmark_border
കണ്ണൂർ: സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ പ്രവേശന വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകും. അഞ്ചു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി സംസ്ഥാന സർക്കാർ നൽകണമെന്ന് നിർദേശിക്കാൻ ഹരജിയിൽ ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
എൻ.ആർ.ഐ സീറ്റിൽ അധികമായി വാങ്ങുന്ന അഞ്ചു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നൽകണം. സർക്കാറിന്‍റെ ഫീസ് നിർണയ സമിതിയുടെ റിപ്പോർട്ട് വൈകുന്നതിന് പിന്നിൽ സ്വാശ്രയ മാനേജ്മെന്‍റും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.
Next Story
