Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയബാധിതര്‍ക്ക്...

പ്രളയബാധിതര്‍ക്ക് സ്നേഹക്കൂടൊരുക്കി മീഡിയവണ്‍

text_fields
bookmark_border
പ്രളയബാധിതര്‍ക്ക് സ്നേഹക്കൂടൊരുക്കി മീഡിയവണ്‍
cancel
camera_alt?????????????????? ????????????????? ????? ????????? ??????????????? ??.?????? ??.??? ???????????? ????????? ????????????? ??.??.?? ???????? ?????????????? ?????????????. ???????????? ????????????? ???????????? ???????????????????? ??. ???.???. ????????, ???????????, ????????????? ????????????????? ??.??? ??. ????????, ???????????? ????? ????? ??. ??????. ??????? ???????????? ???????
കോ​ഴി​ക്കോ​ട്: പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ക്ക് കൈ​ത്താ​ങ്ങാ​യി മീ​ഡി​യ​വ​ണും. ‘സ്നേ​ഹ​ക്കൂ​ട്’ എ​ന്നു പേ​രി​ട്ട പ​ദ്ധ​തി​ക്ക് മീ​ഡി​യ​വ​ണ്‍ ആ​സ്ഥാ​ന​ത്ത് ജി.​ടെ​ക് എ​ജു​ക്കേ​ഷ​ന്‍ ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ മെ​ഹ്​​റൂ​ഫ് മ​ണ​ലൊ​ടി തു​ട​ക്കം കു​റി​ച്ചു. പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ന്ന​ദ്ധ​ത​യു​ള്ള​വ​രു​മാ​യി ചേ​ര്‍ന്ന് പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ട് നി​ര്‍മാ​ണ​ത്തി​ന് ജി ​ടെ​ക് എ​ജു​ക്കേ​ഷ​നാ​ണ് ധ​ന​സ​ഹാ​യം ന​ല്‍കു​ന്ന​ത്. വീ​ട് നി​ര്‍മാ​ണ​ത്തി​​െൻറ ധാ​ര​ണ​പ്പ​ത്രം മെ​ഹ്​​റൂ​ഫ് മ​ണ​ലൊ​ടി, മീ​ഡി​യ​വ​ണ്‍ സി.​ഇ.​ഒ റോ​ഷ​ന്‍ ക​ക്കാ​ട്ടി​ന് കൈ​മാ​റി. സ്വ​പ്ന​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ക്ക് താ​ങ്ങാ​കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് വീ​ട്. അ​തൊ​രു ദി​വ​സം ത​ക​രു​മ്പോ​ൾ സ​ഹി​ക്കാ​നാ​കി​ല്ല. അ​ത്ത​ര​മാ​ളു​ക​ള്‍ക്ക് താ​ങ്ങാ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘നേ​ര് ന​ന്മ’ എ​ന്ന മു​ദ്രാ​വാ​ക്യം വാ​ര്‍ത്ത​ക്കൊ​പ്പം മ​റ്റു മേ​ഖ​ല​ക​ളി​ലും യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ക​യാ​ണ് മീ​ഡി​യ​വ​ണ്‍ ചെ​യ്യു​ന്ന​തെ​ന്ന് സി.​ഇ.​ഒ റോ​ഷ​ന്‍ ക​ക്കാ​ട്ട് പ​റ​ഞ്ഞു. പീ​പി​ൾ​സ്​ ഫൗ​േ​ണ്ട​ഷ​ന്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഡോ. ​നി​ഷാ​ദ്, ഇ​സ്മ​യി​ല്‍, മീ​ഡി​യ​വ​ണ്‍ എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് സി.​എ​ല്‍. തോ​മ​സ്, മാ​ര്‍ക്ക​റ്റി​ങ്​ വി​ഭാ​ഗം ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി. ​മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspeoples foundationmalayalam newskerala flood reliefmediaone tv
News Summary - mediaone-tv-flood-relief-kerala news
Next Story