Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്ക്​ മാധ്യമ...

വിലക്ക്​ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം -മീഡിയവൺ

text_fields
bookmark_border
വിലക്ക്​ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം -മീഡിയവൺ
cancel

കോഴിക്കോട്​: മീഡിയവൺ ടി.വിയുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ് ​നമായ കടന്നുകയറ്റമാണെന്ന്​ മീഡിയവൺ എഡിറ്റർ ഇൻ ചീഫ്​ സി.എൽ. തോമസ്​. ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിത വംശഹത്യ ശ്രമം ക ൃത്യമായി റിപ്പോർട്ട്​ ചെയ്യാൻ ശ്രമിച്ചതി​​​െൻറ പേരിലുള്ള നടപടി​ ഖേദകരവും പ്രതിഷേധാർഹവുമാ​െണന്ന്​ അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

ആർ.എസ്​.എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചുവെന്നത്​ സംപ്രേഷണം നിർത്തിവെക്കാന ുള്ള കാരണമായി വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി നേതാവ്​ കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോർട്ടുകളിൽ പരാമർശിച്ചതും അതി​​​െൻറ പേരിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ ഡൽഹി പൊ ലീസ്​ തയ്യാറായില്ലെന്ന്​ റിപ്പോർട്ട്​ ചെയ്​തതും സാമുദായിക സൗഹൃദം തകർക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാ ണ്. ഇത്​ സ്വതന്ത്രമായ മാധ്യമപ്രവർത്തനം രാജ്യത്ത്​ പാടില്ലെന്ന്​ ഉത്തരവിടുന്നതിന്​ തുല്യമാണ്​. അടിയന്തരാവസ് ​ഥക്കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ്​ മീഡിയവൺ ടി. വിയുടെ തീരുമാനമെന്നും പ്രസ്​താവനയിൽ പറഞ്ഞു.

ഹീനതന്ത്രം ​–കോടിയേരി
എ​ഷ്യാ​നെ​റ്റ് ന്യൂ​സ്‌, മീ ​ഡി​യ​വ​ൺ ചാ​ന​ലു​ക​ളെ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​പ​ല​പി​ച്ചു. മാ​ധ്യ​മ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ര ു​തി​യി​ൽ നി​ർ​ത്താ​നു​ള്ള ഹീ​ന​ത​ന്ത്ര​മാ​ണി​ത്​. അ​ക്ര​മം ന​ട​ത്തി​യ വ​ർ​ഗീ​യ​ശ​ക്തി​ക​ൾ​ക്ക് എ​തി​രെ​ യോ നി​ഷ്‌​ക്രി​യ​ത്വം പാ​ലി​ച്ച ഡ​ൽ​ഹി പൊ​ലീ​സി​നെ​തി​രെ​യോ ചെ​റു​വി​ര​ൽ അ​ന​ക്കാ​ത്ത​വ​രാ​ണ് മാ​ധ്യ​മ​ ങ്ങ​ൾ​ക്ക് എ​തി​രെ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന്‌ ഭൂ​ഷ​ണ​മല്ല.

ഫാ​ഷി​സ്​​റ്റ്​ രീ​തി -ചെ​ന്നി​ത്ത​ല
സം​പ്രേ​ഷ​ണം ര​ണ്ടു ദി​വ​സ​ത്തേ​ക്ക് നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ജ​നാ​ധി​പ​ത്യ​സ്നേ​ഹി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്ക​ണം. ഡ​ൽ​ഹി ക​ലാ​പ​ത്തി​​െൻറ വ​സ്തു​ത​ക​ൾ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​തി​ൽ ക​ലി​പൂ​ണ്ട ബി.​ജെ.​പി സ​ർ​ക്കാ​റി​​െൻറ പ്ര​തി​കാ​ര​ന​ട​പ​ടി​യാ​ണി​ത്. സ​ത്യ​സ​ന്ധ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​ത് ഫാ​ഷി​സ്​​റ്റ്​ രീ​തി​യാ​ണ്.

പ്രതിഷേധിക്കണം- മന്ത്രി ​കെ. കെ. ശൈലജ
സ്വാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ളി​ലേ​ക്ക്​ മാ​ധ്യ​മ​ങ്ങ​ളെ എ​ത്തി​ക്കാ​നു​ള്ള കു​ത​ന്ത്ര​മാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. ഫാ​ഷി​സ്​​റ്റ്​ രീ​തി​യി​ലേ​ക്ക്​ ഭ​ര​ണ​കൂ​ട​ത്തെ എ​ത്തി​ക്കാ​നു​ള്ള കേ​ന്ദ്ര ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​റ​ങ്ങ​ണം. ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ പ​ണ​യം​വെ​ക്കാ​ത്ത മാ​ധ്യ​മ ധ​ർ​മ ധീ​ര​ത​യു​ടെ അ​ട​യാ​ള​മാ​യി മാ​ധ്യ​മ​ങ്ങ​ൾ മാ​റു​ക​ത​ന്നെ ചെ​യ്യും.

ഫാഷിസത്തി​​െൻറ ഭീകര മുഖം –മുല്ലപ്പള്ളി
വി​ല​ക്ക്​ ഫാ​ഷി​സ​ത്തി​​െൻറ ഭീ​ക​ര​മു​ഖം പ്ര​ക​ട​മാ​ക്കു​ന്ന​താ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്ന​ത്​ ജ​ന​ത​യു​ടെ വാ​യ്​​മൂ​ടി​ക്കെ​ട്ടു​ന്ന​തി​ന്​ തു​ല്യ​മാ​ണ്. നി​ർ​ഭ​യ​വും സ്വ​ത​ന്ത്ര​വു​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ വ​രു​തി​യി​ലാ​ക്കാ​നാ​ണ്​ ശ്ര​മം. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​താ​ക്കാ​നു​ള്ള ഏ​തു​ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം. ഫാ​ഷി​സ്​​റ്റ്​ ഭീ​ക​ര​ത​ക്കെ​തി​രെ ജ​നം ഒ​റ്റ​​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​ം.

അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യെ വെ​ല്ലു​ന്ന​ത്​ -കാ​നം
ഏ​ഷ്യാ​നെ​റ്റി​​െൻറ​യും മീ​ഡി​യ​വ​ണി​​െൻറ​യും സം​പ്രേ​ഷ​ണം നോ​ട്ടീ​സു​പോ​ലും ന​ൽ​കാ​തെ നി​ർ​ത്തി​വെ​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ വെ​ല്ലു​ന്ന​താ​ണെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഡ​ൽ​ഹി ക​ലാ​പം സ​ത്യ​സ​ന്ധ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​​െൻറ പേ​രി​ലാ​ണ് ന​ട​പ​ടി. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണി​ത്.

നിരോധനം പിന്‍വലിക്കണം –കെ.പി.എ. മജീദ്
ചാ​ന​ലു​ക​ള്‍ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് നി​രോ​ധി​ച്ച​ത് വ​രാ​നി​രി​ക്കു​ന്ന ക​ടു​ത്ത ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​ലേ​ക്കു​ള്ള സൂ​ച​ന​യാ​ണെ​ന്നും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​യ മൂ​ടി​ക്കെ​ട്ടി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​പ്പി​ച്ചും ദു​ഷ്​​ട​ചെ​യ്തി​ക​ള്‍ മ​റ​ച്ചു​പി​ടി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​​െൻറ വ്യാ​മോ​ഹം.

മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നു –ഹമീദ് വാണിയമ്പലം
ഡ​ൽ​ഹി​യി​ലെ വം​ശ​ഹ​ത്യ മ​റ​ച്ചു​പി​ടി​ക്കാ​ന്‍ സം​ഘ്പ​രി​വാ​ര്‍ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്ന് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന സം​ഘ്പ​രി​വാ​ര്‍ ഭീ​ക​ര​ത​യാ​ണ് രാ​ജ്യ​ത്ത് ന​ട​മാ​ടു​ന്ന​ത്. ഡ​ല്‍ഹി​യി​ല്‍ വം​ശീ​യാ​തി​ക്ര​മ​ങ്ങ​ള്‍ക്ക് ആ​ഹ്വാ​നം ചെ​യ്ത ബി.​ജെ.​പി നേ​താ​ക്ക​ള്‍ക്കെ​തി​രാ​യ വാ​ര്‍ത്ത ന​ല്‍കി​യ​തും ക​ലാ​പ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രെ പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്ത​തി​നു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. നേ​രി​നും സ​ത്യ​ത്തി​നും ഒ​പ്പം ആ​ര്‍ജ​വ​ത്തോ​ടെ നി​ല​യു​റ​പ്പി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി നി​ല​കൊ​ള്ളും.

കൂ​ട്ടാ​യ പ്ര​തി​ഷേ​ധം വേ​ണം- മ​ട​വൂ​ർ
ഏ​ഷ്യാ​നെ​റ്റ്, മീ​ഡി​യ​വ​ൺ ചാ​ന​ലു​ക​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ കെ.​എ​ൻ.​എം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ മ​ട​വൂ​ർ പ​റ​ഞ്ഞു. ഒ​രി​ക്ക​ലും അ​രു​താ​ത്ത നീ​ക്ക​മാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ കൂ​ട്ടാ​യ പ്ര​തി​ഷേ​ധം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമം –കെ.യു.ഡബ്ല്യു.ജെ
ഡ​ൽ​ഹി ക​ലാ​പം റി​പ്പോ​ർ​ട്ടു​ചെ​യ്‌​ത​തി​ന്‌ ഏ​ഷ്യാ​നെ​റ്റ്‌, മീ​ഡി​യ വ​ൺ ചാ​ന​ലു​ക​ളു​ടെ സം​പ്രേ​ഷ​ണം നി​ർ​ത്തി​വെ​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്‌ കെ.​യു.​ഡ​ബ്ല്യു.​ജെ സം​സ്ഥാ​ന ക​മ്മി​റ്റി. അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ സൃ​ഷ്‌​ടി​ക്കാ​നാ​ണ്‌ ശ്ര​മം. വാ​ർ​ത്ത റി​പ്പോ​ർ​ട്ടു ചെ​യ്‌​ത​തി​​െൻറ പേ​രി​ൽ ചാ​ന​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്‌ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള കൈ​യേ​റ്റ​മാ​ണ്‌. മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ൾ പ​റ​യു​ന്ന​തു​മാ​ത്രം റി​പ്പോ​ർ​ട്ടു​ചെ​യ്‌​താ​ൽ മ​തി​യെ​ന്ന നി​ല​പാ​ട്‌ ജ​നാ​ധി​പ​ത്യ​ത്തി​ന്‌ ഭൂ​ഷ​ണ​മ​ല്ല. ഇ​ത്‌ ആ​ർ​ക്കും അം​ഗീ​ക​രി​ക്കാ​നു​മാ​കി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം. സം​പ്രേ​ഷ​ണം നി​ർ​ത്തി​വെ​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ശ​നി​യാ​ഴ്‌​ച സം​സ്ഥാ​ന​ത്ത്‌ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്‌ പ്ര​സി​ഡ​ൻ​റ്​ കെ.​പി. ​െറ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്‌. സു​ഭാ​ഷും പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ല​യാ​ളം ചാ​ന​ൽ ഡ​ൽ​ഹി​യി​ൽ ക​ലാ​പം പ​ര​ത്തു​മോ ​?-ശ​ശി ത​രൂ​ർ
മ​ല​യാ​ള​ത്തി​ലു​ള്ള ചാ​ന​ലു​ക​ൾ​ക്ക്​ എ​ങ്ങ​നെ​യാ​ണ്​ ഡ​ൽ​ഹി​യി​ൽ വ​ർ​ഗീ​യ അ​സ്വ​സ്ഥ​ത പ​ര​ത്താ​നാ​വു​ക? അ​തേ​സ​മ​യം, ന​ഗ്​​ന​മാ​യ രീ​തി​യി​ൽ ​പ്രോ​പ​ഗ​ണ്ട ന​ട​ത്തു​ന്ന ചാ​ന​ലു​ക​ൾ വാ​ർ​ത്ത​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചി​ട്ടും ന​ട​പ​ടി​യൊ​ന്നു​മി​ല്ല.

കു​ഴ​ലൂ​ത്തു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടോ ? –രാ​ജ്​​ദീ​പ്​ സ​ർ​ദേ​ശാ​യ്​
ഡ​ൽ​ഹി ക​ലാ​പം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​ന്​ മ​ല​യാ​ളം ചാ​ന​ലു​ക​ളാ​യ ഏ​ഷ്യാ​നെ​റ്റി​നെ​യും മീ​ഡി​യ​വ​ണി​നെ​യും 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ നി​രോ​ധി​ച്ചി​രി​ക്കു​ന്നു. സ​ർ​ക്കാ​ർ ‘വ​ക്താ​ക്ക​ളാ​യ’ വാ​ർ​ത്ത ചാ​ന​ലു​ക​ൾ​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടോ?

അപ്രഖ്യാപിത അടിയന്തരാവസ്ഥ –കെ.സി. വേണുഗോപാൽ
മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഡ​ൽ​ഹി ക​ലാ​പ​ത്തി​​െൻറ നേ​ർ​ക്കാ​ഴ്ച​ക​ൾ ലോ​ക​ത്തി​നു മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യ​തി​ന് പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്നോ​ണം ര​ണ്ടു മ​ല​യാ​ള വാ​ർ​ത്ത ചാ​ന​ലു​ക​ളെ വി​ല​ക്കി​യ ന​ട​പ​ടി കേ​ന്ദ്ര സ​ർ​ക്കാ​രി​​െൻറ ഫാ​ഷി​സ്​​റ്റ്​ ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ്. വി​ല​ക്ക​പ്പെ​ട്ട ചാ​ന​ലു​ക​ളു​ടെ ഓ​ഫി​സു​ക​ൾ​ക്കു മു​ന്നി​ൽ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ പ​ട​ക്കം​പൊ​ട്ടി​ച്ച്​ ആ​ഘോ​ഷം ന​ട​ത്തി​യ സം​ഭ​വം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ക​ലാ​പ​ത്തി​ന് പി​ന്നി​ൽ കേ​ന്ദ്ര​ത്തി​ന് എ​ന്തോ മ​റ​യ്​​ക്കാ​നു​ണ്ടെ​ന്ന​തി​നു തെ​ളി​വാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്നും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ച​വി​ട്ടി​യ​ര​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഫാഷിസം പടിവാതിൽക്കൽ -​െഎ.എൻ.എൽ
ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​തി​നി​ഷ്​​ഠു​ര​മാ​യ കൂ​ട്ട​ക്കൊ​ല​യും കൂ​ട്ട ന​ശീ​ക​ര​ണ​വും വ​സ്​​തു​നി​ഷ്ഠ​മാ​യി സം​പ്രേ​ഷ​ണം ചെ​യ്​​ത​തി​ന്​ ഏ​ഷ്യാ​നെ​റ്റ്, മീ​ഡി​യ​വ​ൺ ചാ​ന​ലു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ 48 മ​ണി​ക്കൂ​ർ വി​ല​ക്ക്​ ഫാ​ഷി​സം പ​ടി​വാ​തി​ൽ ക​ട​ന്ന്​ എ​ത്തി​യ​തി​െൻറ വി​ളം​ബ​ര​മാ​ണെ​ന്ന്​ ​െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ആരും സത്യം പറയാതിരിക്കാനുള്ള ‘മുൻകരുതൽ’ -ഡി.വൈ.എഫ്.ഐ
ര​ണ്ട് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് 48 മ​ണി​ക്കൂ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ട​പ​ടി ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നും മേ​ലു​ള്ള ന​ഗ്​​ന​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. നി​ർ​ഭ​യ വാ​ർ​ത്ത​ക​ളാ​ണ് ഒ​രു പ​രി​ധി​വ​രെ ഡ​ൽ​ഹി​യി​ൽ ഇ​ര​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. പൊ​ലീ​സി​നെ ന​ട​പ​ടി​ക​ൾ​ക്ക് പ്രേ​രി​പ്പി​ച്ച​തും മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു. 2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ​പ്പോ​ലെ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും അ​ക്ര​മ​ങ്ങ​ൾ തു​ട​രാ​തി​രു​ന്ന​തി​ൽ നി​ർ​ഭ​യ മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ രാ​ജ്യ​ത്ത്​ ആ​വ​ർ​ത്തി​ച്ചാ​ൽ ആ​രും സ​ത്യം വി​ളി​ച്ചു​പ​റ​യാ​തി​രി​ക്കാ​നു​ള്ള ‘മു​ൻ​ക​രു​ത​ലാ​ണ്’ ഈ ​ന​ട​പ​ടി.

കെ.എൻ.ഇ.എഫ്​ പ്രതിഷേധിച്ചു
കേ​ന്ദ്ര ന​ട​പ​ടി​യി​ല്‍ കേ​ര​ള ന്യൂ​സ് പേ​പ്പ​ര്‍ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​െഫ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എം.​സി. ശി​വ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ഇ. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonekerala newsmalayalam newsindia newsmediaban
News Summary - mediaone telecasting ban; Reacting on mediaban -Kerala News
Next Story