മുസ്തഫക്കും കുടുംബത്തിനും ‘മീഡിയവണ്‍ സ്നേഹസ്പര്‍ശം’ തുണയായി
text_fieldsമലപ്പുറം: എല്ല് പൊടിയുന്ന രോഗം ബാധിച്ച് കിടപ്പിലായ മലപ്പുറം ചീക്കോട് സ്വദേശി മുസ്തഫക്കും കുടുംബത്തിനും മീഡിയവണ്‍ പ്രേക്ഷകരുടെ സഹായ ഹസ്തം. മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയുടെ പ്രേക്ഷകര്‍ ചാനലിനെ ഏൽപിച്ച 1,03,500 രൂപയുടെ ചെക്ക് മീഡിയവണ്‍ ഡയറക്ടര്‍ ഡോ. ടി. അഹ്മദ് കുടുംബത്തിനു കൈമാറി.
വാര്‍ത്ത കണ്ടതിെൻറ അടിസ്ഥാനത്തില്‍ പ്രവാസി കൂട്ടായ്മ പിരിച്ച 73151 രൂപ പ്രവാസി കൂട്ടായ്മക്കുവേണ്ടി അബ്ദുൽ അസീസ് ചടങ്ങില്‍ കൈമാറി. മൂന്നു പെണ്മക്കളും ഭാര്യയുമടങ്ങുന്ന ഈ നിരാലംബ കുടുംബത്തിെൻറ നിസ്സഹായാവസ്ഥ മീഡിയവണാണ് പുറത്തെത്തിച്ചത്.
പീപ്ള്‍സ് ഫൗണ്ടേഷന് ഫെസിലിറ്റേറ്റിങ് പാര്‍ട്ണറായി പ്രമുഖ പിന്നണി ഗായിക ചിത്ര അവതരിപ്പിക്കുന്ന ‘മീഡിയവണ്‍ സ്നേഹസ്പര്‍ശം’ പരിപാടിയിലൂടെ, ഈ കുടുംബത്തിെൻറ ദുരിതജീവിതം പുറംലോകം അറിഞ്ഞതോടെ വന്‍ പ്രതികരണമാണുണ്ടായത്.
ചടങ്ങിൽ മീഡിയവൺ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, സീനിയർ പി.ആര് മാനേജര്‍ ഷാക്കിര്‍ ജമീല്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നാസര്‍ അഹ്മദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
