മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റില്‍ വെച്ച്; ദൃശ്യങ്ങള്‍ പുറത്ത്
text_fieldsകോഴിക്കോട്: തമിഴ്‍നാട്ടിൽ നിന്ന് കൊണ്ടു വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റുകളില്‍ വെച്ച്. മത്സ്യത്തില്‍ പ്രത്യേക മിശ്രിതം ചേര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങൾ 'മീഡിയവൺ' ചാനലാണ് പുറത്തുവിട്ടത്.
വീട്ടിലെ സല്‍ക്കാരത്തിനായി രണ്ട് ബോക്സ് മീന്‍ നാഗപട്ടണത്ത് നിന്നും വാങ്ങിയെന്നും ഇതില്‍ ഇടാന്‍ ഐസ് വേണമെന്നും ആവശ്യപ്പെട്ടാണ് മീഡിയവണ്ണിലെ റിപ്പോർട്ടമാർ ഹാര്‍ബറിന് സമീപത്തെ ഐസ് പ്ളാന്‍റില്‍ എത്തിയത്. തെന്‍മല വരെ കൊണ്ട് പോകേണ്ടതാണെന്നും വഴിയില്‍ ചില സാധനങ്ങള്‍ വാങ്ങാനുള്ളതിനാല്‍ താമസം ഉണ്ടാകുമെന്നും പറഞ്ഞതോടെ പ്രത്യേക ഐസ് തരാമെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതേതുടര്‍ന്ന് ഒരാള്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ലായനി വെള്ളം ഉപ്പിൽ ചേർത്ത് ഐസില്‍ ഒഴിക്കുകയായിരുന്നു.
കലര്‍ത്തിയത് ഫോര്‍മാലിന്‍ അല്ലേ എന്ന് ചോദിച്ചതോടെ മാനേജര്‍ റിപ്പോർട്ടമാരെ പുറത്താക്കി. ബാഗില്‍ ഒളിപ്പിച്ച ക്യാമറ തിരിച്ചറിയുമെന്നതായതോടെ റിപ്പോർട്ടർമാർ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ പ്ളാന്‍റിന് മുന്നില്‍ ഐസിനായി കാത്തു കിടക്കുന്നുണ്ടായിരുന്നു. പ്രത്യേക തരം ഐസാണ് കമ്പനിയിൽ ലഭിക്കുന്നതെന്നും ഉപയോഗിച്ചാൽ മീൻ ചീത്തയാവില്ലെന്നും ഇവരിൽ ഒരാൾ റിപ്പോർട്ടറോട് സാക്ഷ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
