മീഡിയവണ്‍ ‘ഫേസ് ഓഫ് കേരള’ പുരസ്കാരം ഇന്ന് മുഖ്യമന്ത്രിക്ക് സമ്മാനിക്കും
text_fieldsതിരുവനന്തപുരം: മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച വൈകീട്ട് ആറിന് കോവളം ലീല റാവിസില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മലയാള മനോരമ മുന്‍ എഡിറ്റോറിയില്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, ദ ടെലിഗ്രാഫ് എഡിറ്റര്‍ ആര്. രാജഗോപാല്‍ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് സമ്മാനിക്കും.
വാര്‍ത്തകളിലെ സാന്നിധ്യംകൊണ്ട് ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കുന്ന മുഖങ്ങളെ കണ്ടെത്തുന്ന പരിപാടിയാണ് മീഡിയവണ്‍ ‘ഫേസ് ഓഫ് കേരള’. എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ട് വെച്ച 10 പേരില്‍നിന്ന് പ്രേക്ഷകര്‍ നാലുപേരുടെ ചുരുക്കപ്പട്ടിക നിര്‍ദേശിച്ചു. തുടര്‍ന്ന് വിദഗ്ധ പാനലും പ്രേക്ഷകരും ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ 2021 ലെ ‘ഫേസ് ഓഫ് കേരള’യായി നിശ്ചയിച്ചത്.