Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലം...

കാലം ആവശ്യ​െപ്പടുന്നത്​ ഭയരഹിത മാധ്യമപ്രവർത്തനം -ഗവർണർ

text_fields
bookmark_border
കാലം ആവശ്യ​െപ്പടുന്നത്​ ഭയരഹിത മാധ്യമപ്രവർത്തനം -ഗവർണർ
cancel
camera_alt??????????? ??????????? ???????????? ???????????????????????? ???????? ??????????? ??????????? ????????? ??????? ???????????? ???? ??????????? ????????????. ??????????? ????? ??????????? ??. ?????????? ??????????, ??.??????????? ?.???. ???????, ????? ?????, ???????? ?????? ?????? ???? , ?????????-???????????? ??????? ?????????? ?. ????????????????????, ??????????? ????? ??????????????????? ???????? ?????? ??????????? ?????????? ???????

കൊച്ചി: കാലഘട്ടം ആവശ്യപ്പെടുന്നത്​ ഭയരഹിതമായ മാധ്യമപ്രവർത്തനമാണെന്ന്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. സമൂഹത് തി​ൽ നടമാടുന്ന തെറ്റുകൾക്കുനേരെ ശബ്​ദിക്കാൻ കഴിയണം. സമൂഹത്തി​​െൻറ പുരോഗതിക്കപ്പുറം സാധാരണക്കാര​​െൻറ ജീവൽപ ്രശ്​നങ്ങളിലേക്കുകൂടി ശ്രദ്ധപതിപ്പിക്കാൻ മാധ്യമങ്ങൾ തയാറാകണം. ബിസിനസ്​ രംഗത്ത്​ വിജയിച്ച അതികായർക്ക്​ മീഡിയവൺ സംഘടിപ്പിച്ച പുരസ്​കാരദാന ചടങ്ങ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമസംസ്​കാരം മറ്റ്​ സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ മുന്നിലാണ്​. സമൂഹത്തിലെ സംഭവവികാസങ്ങളെ വളരെ ശ്രദ്ധയോടെയാണ്​ ഇവിടത്തെ മാധ്യമങ്ങൾ വീക്ഷിക്കുന്നത്​. അത്​ സമൂഹത്തോടും രാഷ്​ട്രത്തോടുമുള്ള കടമയുടെ ഭാഗമാണ്​. പുരസ്​കാര ജേതാക്കൾ തങ്ങളുടെ നേട്ടങ്ങൾ നാടി​​െൻറ പുരോഗതിക്കായി സമർപ്പിക്കണമെന്നും ഗവർണർ ഓർമിപ്പിച്ചു.

വിവിധമേഖലകളിൽ ​പ്രാഗല്​​ഭ്യം തെളിയിച്ച 22 വ്യവസായ പ്രമുഖർക്കുള്ള പുരസ്​കാരങ്ങൾ ഗവർണർ വിതരണം ചെയ്​തു. കോട്ടക്കൽ ആര്യവൈദ്യശാല മെഡിക്കൽ ഡയറക്​ടർ പി.കെ. വാര്യർക്ക്​ മീഡിയവൺ ലൈഫ്​ടൈം അച്ചീവ്​മ​െൻറ്​ അവാർഡ്​ നൽകി. ഡോ. വാര്യർക്ക്​ വേണ്ടി മകൻ ​ഡോ. കെ. ബാലചന്ദ്രൻ പുരസ്​കാരം ഏറ്റുവാങ്ങി. ബിസിനസ്​ മാൻ ഓഫ്​ ദി ഇയറായി തെര​െഞ്ഞടുത്ത വിജു ജേക്കബ്​ (സി​ൈന്തറ്റ്​ ഇൻഡസ്​ട്രീസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​), വിമൻ എൻറർപ്രണർ ഓഫ്​ ദി ഇയർ പമേല അന്ന മാത്യു (എഫ്​.സി.ഐ ഒ.ഇ.എൻ), ബിസിനസ്​മെൻ അവാർഡ്​ ഫോർ സി.എസ്​.ആർ ആക്​ടിവിറ്റീസിന്​ തെരഞ്ഞെടുക്കപ്പെട്ട ഫൈസൽ കൊട്ടിക്കോളൻ (കെ.ഇ.എൽ ഹോൾഡിങ്​സ്​) എന്നിവർ പുരസ്​കാരങ്ങൾ സ്വീകരിച്ചു.

വ്യത്യസ്​ത ബിസിനസ്​ മേഖലകളിൽ മികവ്​ തെളിയിച്ച​ ബോബി ചെമ്മണ്ണൂർ (ചെയർമാൻ, ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലറി), ഫാ. സെബാസ്​റ്റ്യൻ നഴിയമ്പാറ (പി.ഡി.ഡി.പി ചെയർമാൻ), പീറ്റർ പോൾ പിട്ടാപ്പിള്ളിൽ (എം.ഡി, പിട്ടാപ്പിള്ളിൽ ഏജൻസീസ്​), കല്ലിങ്ങൽ ഇമ്പിച്ചി അഹമ്മദ്​ (ശോഭിക വെഡിങ്​ മാൾ), ഡോ. കെ.യു. കുഞ്ഞുമൊയ്​തീൻ (എം.ഡി, എം.ആർ.എം.സി ഐ.വി.എഫ്​), ഹംസ കുറുങ്കാടൻ (എം.ഡി, ഇ​​ന്ദ്രോള ടി.എം.ടി), മടപ്പറമ്പിൽ ബാബു (ചെയർമാൻ, ഒറിയോൺ ബാറ്ററി), എ.പി. എൽദോ വൈദ്യർ (സ​െൻറ്​ പോൾസ്​ ആയുർവേദ), ഡോ. താഹിർ കല്ലാട്ട്​ (ചെയർമാൻ, കല്ലാട്ട്​ ഗ്രൂപ്​), ഡോ. കെ.പി. പ്രവീൺ (​െചയർമാൻ ആൻറ്​ മാനേജിങ്​ ഡയറക്​ടർ, സേഫ്​ ആൻഡ്​​ സ്​ട്രോങ്​ ബിസിനസ്​ കൺസൽട്ടൻറ്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​), കായൽമടത്തിൽ മുഹമ്മദ്​ റാഫി (ചെയർമാൻ, കെ.എം.ജി.സി -വാട്ടർ പ്രൂഫിങ്​ ആൻഡ്​​ പെയിൻറ്​സ്​), ടി.ടി. മുഹമ്മദ്​ അബ്​ദുൽ സലാം (എം.ഡി, ലാസിയ ജനറൽ ട്രേഡിങ്​), ഡോ. കെ.എം. സുൽഫിക്കർ (ചെയർമാൻ, സിയാൻ ഇൻറർനാഷനൽ ഗ്രൂപ്​), പി.ബി. സുനിൽകുമാർ (എം.ഡി, പി.ബി.എസ്​ ഫുഡ്​മാസോൺ ഓൺലൈൻ സൂപ്പർ മാർക്കറ്റ്​) അബ്​ദുൽ കബീർ (എം.ഡി, ജാം ജൂം ബിസിനസ്​ ഗ്രൂപ്), ഫിലിപ്​ എം. മുളക്കൽ (മാനേജിങ്​ പാർട്​ണർ, ഓഷ്യൻ പോളിമർ ടെക്​നോളജീസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​), ഇഖ്​ബാൽ ഷെയ്​ഖ്​​ ഉസ്​മാൻ (എം.ഡി, പൂജ ഹൈപ്പർ ഷോപ്പി​), എൻ. നിഖിൽ (എം.ഡി, റിലേഷൻസ്​ മീഡിയ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

കൊച്ചി മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. എം.പിമാരായ എ.എം. ആരിഫ്​, ഹൈബി ഈഡൻ, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ, മീഡിയവൺ വൈസ്​ ചെയർമാൻ പി. മുജീബ്​ റഹ്​മാൻ, ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫിസർ റോഷൻ കക്കാട്ട്​, ബിസിനസ്​ മേധാവി എം. സാജിദ്​ എന്നിവർ പ്രസംഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonebusiness award
News Summary - mediaone business award
Next Story