മീഡിയവൺ ന്യൂസ് 'ബ്രേവ് ഹാർട്ട്' അവാർഡ് പ്രഖ്യാപനം ഇന്ന്
text_fieldsകോഴിക്കോട്: കരളുകത്തുന്ന കാലത്ത് കനിവിെൻറ കുളിർമഴ പെയ്യിച്ചവരെ ആദരിക്കാൻ 'മീഡിയവൺ ന്യൂസ്' ഏർപ്പെടുത്തിയ 'ബ്രേവ് ഹാർട്ട്' പുരസ്കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഗായിക കെ.എസ്. ചിത്ര, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവരാണ് ജേതാക്കളെ പ്രഖ്യാപിക്കുക. യു.എ.ഇയിൽനിന്നാണ് ആദ്യഘട്ട ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 10.45ന് (യു.എ.ഇയിൽ 9.15) പ്രഖ്യാപന ചടങ്ങ് 'മീഡിയവൺ ന്യൂസ്' തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ് രൂക്ഷമായ സമയത്ത് പ്രവാസികളെ കൈവിടാതെ ചേർത്തുനിർത്തിയ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് അവാർഡ് നൽകുന്നത്.