Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവണ്ണിനും കൈരളിക്കും വിലക്ക്; ഗവർണറെ ബഹിഷ്കരിച്ച് റിപ്പോർട്ടർ ടി.വി

text_fields
bookmark_border
മീഡിയവണ്ണിനും കൈരളിക്കും വിലക്ക്; ഗവർണറെ ബഹിഷ്കരിച്ച് റിപ്പോർട്ടർ ടി.വി
cancel

കേഡർ ചാനലുകളായ മീഡിയവൺ, കൈരളി എന്നിവയോട് സംസാരിക്കില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭീഷണിക്ക് പിന്നാലെ ഗവർണറുടെ വാർത്താസമ്മേളനം ബഹിഷ്ടരിച്ച് റിപ്പോർട്ടർ ടി.വി. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ കാമ്പയിന്‍ നടത്തുകയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് ചാനൽ അധികൃതർ അറിയിച്ചു.

മീഡിയ വൺ, കൈരളി ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കേഡർ മാധ്യമങ്ങളാട് സംസാരിക്കാൻ താൽപര്യമില്ലെന്നും ഗവർണർ പറഞ്ഞു. കൈരളിയെയും മീഡിയ വൺ ചാനലിനെയും വാർത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗവർണറുടെ ഓഫിസിൽനിന്ന് ലഭിച്ച ക്ഷണം അടക്കം മീഡിയവൺ വാർത്ത പുറത്തുവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mediaone and Kairali banned; Reporter T.V. boycotted the governor
Next Story