Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയവണിൻെറ വിലക്ക്​...

മീഡിയവണിൻെറ വിലക്ക്​ സ്വമേധയാ നീക്കി

text_fields
bookmark_border
മീഡിയവണിൻെറ വിലക്ക്​ സ്വമേധയാ നീക്കി
cancel

ന്യൂ​ഡ​ൽ​ഹി​: മീഡിയവണിന്​ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് സ്വമേധയാ​ നീക്കി. ശനിയാഴ്​ച രാവിലെ 9.30 ഓടെ ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന്​ ശേഷമാണ്​ കേന്ദ്രസർക്കാർ വിലക്ക്​ നീക്കിയത്​. ഏഷ്യാനെറ്റിൻെറ വിലക്ക്​ ശനിയാഴ്​ച ​പുലർച്ചെ ഒരു മണിയോടെ നീക്കിയിരുന്നു.

വിലക്കിനെ നിയമപരമായി നേരിടാൻ നടപടി ആരംഭിച്ചപ്പോഴാണ് സംപ്രേഷണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചതെന്നും ഈ വിഷയത്തിൽ മീഡിയവൺ ക്ഷമാപണം നടത്തിയിട്ടില്ലെന്നും മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ വ്യക്തമാക്കി.

ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിന്ന് സത്യവും നീതിയും അടിസ്ഥാനമാക്കിയുള്ള മാധ്യമ പ്രവർത്തനം അതിശക്തമായി തുടരുമെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്. ചാനൽ തുടർന്നു വന്ന പാത ഭാവിയിലും തുടരുമെന്ന് ഉറപ്പു നൽകുന്നു. അതിനായി മുഴുവൻ ജനങ്ങളുടെയും പിന്തുണ തേടുന്നതായും അദ്ദേഹം പറഞ്ഞു.

വിലക്ക് നടപ്പാക്കിയ ശേഷമാണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്‍റെ അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചത്. ഇരുട്ടിലായ 14 മണിക്കൂർ ചാനലിനെ പിന്തുണച്ച നാട്ടുകാർക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രസ്ഥാനങ്ങൾക്കും നന്ദി പറയുന്നതായും എഡിറ്റർ ഇൻ ചീഫ് വ്യക്തമാക്കി.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ അ​ര​ങ്ങേ​റി​യ വ​ം​ശീ​യാ​തി​ക്ര​മം പക്ഷപാതപരമാ​യി റി​പ്പോ​ർ​ട്ടു ​ചെ​യ്​​തെ​ന്നാ​രോ​പി​ച്ചാണ്​ മീ​ഡി​യ​വ​ൺ, ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ ചാ​ന​ലു​ക​ളു​ടെ സം​പ്രേ​ഷ​ണ​ത്തി​ന്​ 48 മ​ണി​ക്കൂ​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്ക് ഏർപ്പെടുത്തിയത്​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 7.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി 7.30 വ​രെ​യാ​ണ്​ വി​ല​ക്കിയത്. ചാ​ന​ലി​ലും സ​മൂ​ഹ​മാ​ധ്യ​മ​വേ​ദി​ക​ളി​ലും പൂ​ർ​ണ​മാ​യും സം​േ​പ്ര​ഷ​ണം ത​ട​ഞ്ഞു. വം​ശീ​യാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ടു ​ചെ​യ്​​ത​തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

28ന്​ ​മ​ന്ത്രാ​ല​യം ഇ​രു​ചാ​ന​ലു​ക​ളോ​ടും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. മാ​നേ​ജു​മ​​​​​​​​​​െൻറ്​ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല്ല എ​ന്നു​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി. വം​ശീ​യാ​തി​ക്ര​മം റി​പ്പോ​ർ​ട്ടു​ചെ​യ്​​ത മീ​ഡി​യ വ​ൺ, ഡ​ൽ​ഹി ​െപാ​ലീ​സി​നെ​യും ആ​ർ.​എ​സ്.​എ​സി​നെ​യും വി​മ​ർ​ശി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​​​​​​​​​​​െൻറ നോ​ട്ടീ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി 25ന്​ ​സം​പ്രേ​ഷ​ണം ചെ​യ്​​ത റി​പ്പോ​ർ​ട്ടാ​ണ്​ ന​ട​പ​ടി​ക്കാ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

മീഡിയവണിനെതിരായ കുറ്റം: ആര്‍.എസ്.എസിനെ ചോദ്യം ചെയ്തു; പൊലീസ്​ നിഷക്രിയമാണെന്നു പറഞ്ഞു

കോ​ഴി​ക്കോ​ട്: ആ​ര്‍.​എ​സ്.​എ​സി​നെ ചോ​ദ്യം ചെ​യ്യു​ക​യും വം​ശീ​യാ​തി​ക്ര​മ സ​മ​യ​ത്ത്​ ഡ​ല്‍ഹി പൊ​ലീ​സ് നി​ഷ്​​ക്രി​യ​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്ത​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് മീ​ഡി​യ​വ​ണ്‍ സം​പ്രേ​ഷ​ണം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വി​ല​ക്കി​യ​ത്.

കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​​​​​​​​​​​​െൻറ നോ​ട്ടീ​സി​ൽ​നി​ന്ന്​: ‘ഡ​ല്‍ഹി ക​ലാ​പ വാ​ര്‍ത്ത റി​പ്പോ​ര്‍ട്ട് ചെ​യ്യു​േ​മ്പാ​ള്‍ മീ​ഡി​യ​വ​ണ്‍, സി.​എ.​എ അ​നു​കൂ​ലി​ക​ളു​ടെ അ​ക്ര​മ​ങ്ങ​ളി​ല്‍ ബോ​ധ​പൂ​ര്‍വം കേ​ന്ദ്രീ​ക​രി​ച്ച​ത് പ​ക്ഷ​പാ​ത​പ​ര​മാ​ണ് എ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ചാ​ന​ല്‍ ആ​ര്‍.​എ​സ്.​എ​സി​നെ ചോ​ദ്യം ചെ​യ്യു​ന്നു. ഡ​ല്‍ഹി പൊ​ലീ​സ് നി​ഷ്​​ക്രി​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ചു. ചാ​ന​ല്‍ ആ​ര്‍.​എ​സ്.​എ​സി​നോ​ടും പൊ​ലീ​സി​നോ​ടും വി​മ​ര്‍ശ​നാ​ത്മ​ക നി​ല​പാ​ടാ​ണ് തു​ട​രു​ന്ന​ത്’.

സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്തു​വെ​ന്ന് പ​റ​യു​ന്ന വാ​ര്‍ത്ത ഇ​പ്ര​കാ​ര​മാ​ണ്: ‘സി.​എ.​എ വി​രു​ദ്ധ സ​മ​രം ന​ട​ന്ന മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ ആ​ക്ര​മി​ക​ള്‍ ഒ​ഴി​പ്പി​ച്ചു. പൊ​ലീ​സ് സി.​എ.​എ അ​നു​കൂ​ലി​ക​ളെ പി​ന്തു​ണ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്.

ആ​ക്ര​മി​ക​ള്‍ ക​ട​ക​ളും പ​ഴ​വ​ണ്ടി​ക​ളും ത​ക​ര്‍ക്കു​ക​യും തീ​െ​വ​ക്കു​ക​യും ചെ​യ്ത​താ​യി ചാ​ന​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ചാ​ന്ദ്ബാ​ഗി​ലെ മു​സ്‍ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ക്ര​മം ഏ​റെ​യു​മു​ണ്ടാ​യ​തെ​ന്ന് ചാ​ന​ല്‍ വാ​ര്‍ത്ത കൊ​ടു​ത്തു. ക​ല്ലേ​റും തീ​െ​വ​പ്പു​മു​ണ്ടാ​യ​തും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​തും ചാ​ന​ല്‍ വാ​ര്‍ത്ത​യി​ലു​ണ്ട്’.

‘അ​ക്ര​മി​ക​ളും പൊ​ലീ​സും പ​ര​സ്പ​രം സ​ഹാ​യി​ച്ചു, സി.​എ.​എ വി​രു​ദ്ധ സ​മ​ര​ക്കാ​രു​മാ​യി ച​ര്‍ച്ച​ന​ട​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ല്ല, സി.​എ.​എ വി​രു​ദ്ധ സ​മ​ര​ക്കാ​രോ​ടു​ള്ള സ​ര്‍ക്കാ​റി​​​​​​​​​​​​െൻറ അ​വ​ഗ​ണ​നാ മ​നോ​ഭാ​വ​മാ​ണ് അ​ക്ര​മ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം, ഡ​ല്‍ഹി പൊ​ലീ​സി​​​​​​​​​​​​െൻറ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യാ​ണ് അ​ക്ര​മ​ത്തി​നി​ട​യാ​ക്കി​യ​ത്, ആ​ക്ര​മി​ക​ളു​ടെ സ്വൈ​ര​വി​ഹാ​ര​ത്തി​ന് പൊ​ലീ​സ് വ​ഴി​യൊ​രു​ക്കി, സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും യാ​ഥാ​ര്‍ഥ്യം അ​ങ്ങ​നെ​യ​ല്ല' എ​ന്നി​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ളും ചാ​ന​ലി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ 1994ലെ ​കേ​ബി​ള്‍ ടെ​ലി​വി​ഷ​ന്‍ നെ​റ്റ്‍വ​ര്‍ക്ക് നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്. ഈ ​രീ​തി​യി​ലെ റി​പ്പോ​ര്‍ട്ടി​ങ് രാ​ജ്യ​ത്തെ സാ​മു​ദാ​യി​ക സൗ​ഹാ​ര്‍ദം ത​ക​ര്‍ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ന​ട​ക്കു​ന്ന സ്​​ഥ​ല​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ സ​മ​ര​ക്കാ​ർ​ക്ക്​ പ​രി​ക്കേ​റ്റെ​ന്നും ​അ​ക്ര​മം ന​ട​ക്കു​േ​മ്പാ​ൾ പൊ​ലീ​സ്​ ​കാ​ഴ്​​ച​ക്കാ​രാ​യി​ നി​ന്നു​വെ​ന്നും ആ​ക്ര​മി​ക​ൾ നി​ര​വ​ധി ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്​​നി​ക്കി​ര​യാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​തെ​ല്ലാം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന്​ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.​

അ​തി​ക്ര​മം ന​ട​ന്ന​ത്​ ചാ​ന്ദ്​​ബാ​ഗി​ലെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ലാ​യി​രു​ന്നു​വെ​ന്ന്​ റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ക​ല്ലേ​റി​​​​​​​​​​​െൻറ​യും കൊ​ള്ളി​വെ​പ്പി​​​​​​​​​​​െൻറ​യും പ​ര​ി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ന്ന​തി​​​​​​​​​​​െൻറ​യും ദൃ​ശ്യ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​നും​ നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ എ​ടു​ത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു റി​പ്പോ​ർ​ട്ടി​ങ്​​ എ​ന്ന്​ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്​ ആ​ർ.​എ​സ്.​എ​സി​നെ ചോ​ദ്യം ചെ​യ്യു​ക​യും ഡ​ൽ​ഹി പൊ​ലീ​സ്​ നി​ഷ്​​ക്രി​യ​മെ​ന്ന്​ ആ​രോ​പി​ക്കു​ക​യും ചെ​യ്​​തു. ഡ​ൽ​ഹി പൊ​ലീ​സി​നും ആ​ർ.​എ​സ്.​എ​സി​നു​മെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തും നോ​ട്ടീ​സ്​ എ​ടു​ത്തു​ പ​റ​ഞ്ഞു. ഇ​ത്ത​രം സം​പ്രേ​ഷ​ണ​രീ​തി അ​ക്ര​മം ഇ​ള​ക്കി​വി​ടു​ക​യും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

െഫ​ബ്രു​വ​രി 25ന്​ഏ​ഷ്യ​നെ​റ്റ്​ ന്യൂ​സ്​ സം​പ്രേ​ഷ​ണം ചെ​യ്​​ത റി​പ്പോ​ർ​ട്ടാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ക​ലാ​പം തു​ട​രു​ക​യാ​ണെ​ന്നും മ​ര​ണം 10 ആ​യ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഏ​ഷ്യ​ാെ​ന​റ്റ്​ ന്യൂ​സി​​​​​​​​​​​െൻറ റി​പ്പോ​ർ​ട്ടി​ൽ ഏ​ക​പ​ക്ഷീ​യ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്​ ഇ​താ​ണ്​: ‘സാ​യു​ധ ക​ലാ​പ​കാ​രി​ക​ൾ മ​തം ചോ​ദി​ച്ച്​ ആ​ക്ര​മി​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​ന്​ ക​ട​ക​ൾ, വീ​ടു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ അ​ഗ്​​നി​ക്കി​ര​യാ​ക്കി, 160 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പൊ​ലീ​സ്​ കാ​ഴ്​​ച​ക്കാ​രാ​യ​പ്പോ​ൾ ക​ലാ​പ​കാ​രി​ക​ൾ തെ​രു​വു​ക​ളി​ൽ നി​റ​ഞ്ഞാ​ടു​ക​യാ​ണ്.

വ​ട​ക്കു​കി​ഴ​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ ഒ​രു മാ​സ​ത്തേ​ക്ക്​ ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചു. ജാ​ഫ​റാ​ബാ​ദി​ലും മൗ​ജ്​​പു​രി​ലും മ​സ്​​ജി​ദു​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​ക്കി​യ​പ്പോ​ൾ പൊ​ലീ​സ്​ കാ​ഴ്​​ച​ക്കാ​രാ​യി നി​ന്നു. അ​ഗ്​​നി​ര​ക്ഷ സേ​ന പോ​ലും എ​ത്തി​യ​ത്​ ര​ണ്ടു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ്. ക​ലാ​പ​കാ​രി​ക​ൾ റോ​ഡ്​ ത​ട​ഞ്ഞ്​ മ​തം ചോ​ദി​ച്ച്​ ആ​ക്ര​മി​ക്കു​ന്നു. ഹി​ന്ദു ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളി​ലെ മു​സ്​​ലിം വീ​ടു​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​ക്കു​ന്നു’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media onemedia ban
News Summary - mediaban mediaone ban lifted Modi Govt -Kerala News
Next Story