മാധ്യമ മേഖലയിലെ തൊഴില്‍, വേതന കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം
text_fieldsതിരുവനന്തപുരം: മാധ്യമ മേഖലയിലെ തൊഴില്‍, വേതന കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ തൊഴില്‍വകുപ്പിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വീണാ ജോര്‍ജിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദൃശ്യമാധ്യമങ്ങളിലെ ജീവനക്കാരെയും വേജ്ബോര്‍ഡ് പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെങ്കിലും അത്തരമൊരുആവശ്യം അവരില്‍നിന്ന് കാര്യമായി ഉണ്ടായിട്ടില്ല. അച്ചടി മാധ്യമരംഗത്ത് നിശ്ചിത വേതനമാണെങ്കിലും ദൃശ്യമാധ്യമരംഗത്തെ പലരും മോഹവേതനം പറ്റുന്നവരാണ്. അതിനാല്‍തന്നെ അവര്‍ വേജ്ബോര്‍ഡിന് താല്‍പര്യം കാട്ടുന്നില്ല. മാധ്യമമേഖലയിലെ തൊഴിലില്‍ കൃത്യമായ സമയക്രമം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കേണ്ടതുണ്ട്. അടിസ്ഥാനസൗകര്യങ്ങളും പലയിടത്തുമില്ല. ദൃശ്യമാധ്യമ രംഗത്തുള്ളവരോ മറ്റുള്ളവരോ അരക്ഷിതാവസ്ഥയുള്ളതായി ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. സ്വന്തം കാര്യം കൃത്യമായി പറയാന്‍ കഴിയാത്ത സാഹചര്യം പലര്‍ക്കുമുണ്ട്. കൃത്യമായ സമയക്രമം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് മാനസികബുദ്ധിമുട്ടുകള്‍ക്ക് വഴിവെക്കുന്നുണ്ട്. കൃത്യമായ സമയക്രമംപാലിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും മാധ്യമ മേധാവികളോട് ആവശ്യപ്പെടും .
ദൃശ്യമാധ്യമ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമെങ്കില്‍ അത്തരമൊരു ആവശ്യം അവരില്‍നിന്നുതന്നെയാണ് ഉയര്‍ന്നുവരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
