അഭിഭാഷക -മാധ്യമപ്രവര്‍ത്തക തര്‍ക്കം: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു –തിരുവഞ്ചൂര്‍
text_fieldsകോട്ടയം: ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രശ്നം ഇത്രയേറെ വഷളായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതാണ് ദു$ഖകരമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. തുടക്കം മുതല്‍തന്നെ ഇക്കാര്യത്തില്‍ ഒഴുക്കന്‍ മട്ടിലായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാതിരുന്നതാണ് പ്രശ്നം ഇത്രയേറെ വഷളാകാന്‍ കാരണമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഉറച്ച നിലപാട് സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമ വിലക്ക്: മുഖ്യമന്ത്രി ഇടപെടണം –പി.സി. ജോര്‍ജ്
തൃശൂര്‍: സംസ്ഥാനത്ത് ജുഡീഷ്യല്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നത് ദുരൂഹമാണ്. ഒരു വിഭാഗം അഭിഭാഷകര്‍ ദൈവംതമ്പുരാക്കന്മാരായാണ് വിലസുന്നത്. ക്രിമിനല്‍ സ്വഭാവമുള്ള ഒരു കൂട്ടം അഭിഭാഷകര്‍ക്ക് മുതിര്‍ന്ന അഭിഭാഷകര്‍ പിന്തുണ നല്‍കുകയാണെന്നും മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സമരം അനാവശ്യമാണ്. മെറിറ്റ് സീറ്റില്‍ വര്‍ധനയുണ്ടായത് കാണാതിരുന്നു കൂടാ. ഇതാണ് യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ ഉണ്ടാക്കിയ കരാറിലെ വ്യത്യാസം. സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റിനോടും പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു.
കോടതിവാര്‍ത്ത നല്‍കാന്‍സൗകര്യമൊരുക്കണം
കൊച്ചി : മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈകോടതിയിലത്തെി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം പുന$സ്ഥാപിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള (എസ്.ജെ.എഫ്.കെ) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരെ ഹൈകോടതിയില്‍ തടഞ്ഞ നടപടിയെ യോഗം അപലപിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ചികിത്സാപദ്ധതി നടപ്പാക്കുക, പെന്‍ഷന്‍ 12,000 ആയി വര്‍ധിപ്പിക്കുക, അവശ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 3,000 രൂപയായി വര്‍ധിപ്പിച്ച തീരുമാനം പ്രാബല്യത്തില്‍ വരുത്തുക, മരിച്ച പത്രപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. പ്രസിഡന്‍റ് ഡോ. നടുവട്ടം സത്യശീലന്‍ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി ഗാലറിയിലിരിക്കരുത് –ബി.ജെ.പി
തിരുവനന്തപുരം: അഭിഭാഷക-മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഗാലറിയിലിരുന്ന് കാഴ്ചക്കാരനാകുന്നത് അപലപനീയമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ചീഫ് ജസ്റ്റിസിനെപോലും ധിക്കരിച്ച് മാധ്യമപ്രവര്‍ത്തകരെ നേരിടാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാറിന്‍െറ പിന്തുണ ഉണ്ടായേക്കാം.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തെതുടര്‍ന്ന് ഉടലെടുത്തതാണ് ഇപ്പോഴത്തെ തര്‍ക്കമെന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഈ സംശയം സ്വാഭാവികമാണ്. തര്‍ക്കം കൈയേറ്റംവരെ എത്തിയ സംഭവങ്ങളുണ്ടായിട്ടും ഞാനൊന്നുമറിഞ്ഞില്ളേയെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി.
തുടക്കം മുതല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് അകല്‍ച്ച പാലിക്കുകയാണ്. കാബിനറ്റ് ബ്രീഫിങ് പോലും ഉപേക്ഷിച്ച മുഖ്യമന്ത്രി മാധ്യമങ്ങളോട് പുച്ഛമാണെന്ന് തെളിയിച്ചു.
അതുകൊണ്ടാണോ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിക്കാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
