മാധ്യമങ്ങൾ നിയമസഭയിലെ തിരുത്തൽശക്തിയാകണം -സ്പീക്കർ എ.എൻ. ഷംസീർ
text_fieldsതിരുവനന്തപുരം: നിയമസഭയിൽ നടക്കുന്ന ഗൗരവമേറിയ ചർച്ചകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകി തിരുത്തൽശക്തിയായി മാധ്യമങ്ങൾ നിലകൊള്ളണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മാധ്യമപ്രവർത്തകർക്കായി കെ-ലാംപ്സ് സംഘടിപ്പിച്ച നിയമസഭ റിപ്പോർട്ടിങ് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമയമെടുത്ത് പഠിച്ച് സഭയിലെത്തി ഗൗരവപൂർവമായ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്ന സാമാജികനെ മാധ്യമങ്ങൾ അവഗണിക്കുന്ന പ്രവണതയുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
പകരം മാധ്യമങ്ങളിൽ ഇടംനേടുന്നത് സാമാജികന്റെ തമാശ നിറഞ്ഞ പ്രസംഗമോ പരാമർശമോ ആണ്. പൊതുജനത്തെ ബാധിക്കുന്ന ചർച്ചകൾ ആ രീതിയിൽതന്നെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ സ്ഥലവും സമയവും നീക്കിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു, നിയമസഭ സെക്രട്ടറി എ.എം. ബഷീർ സംസാരിച്ചു. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ-ലാംപ്സ് ഡയറക്ടർ ജി.പി. ഉണ്ണിക്കൃഷ്ണൻ, ഏഷ്യാനെറ്റ് ന്യൂസ് എക്സി. എഡിറ്റർ എസ്. ബിജു ക്ലാസുകൾ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

