Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല റിപ്പോർട്ടിങ്ങിനുപോയ മാധ്യമപ്രവർത്തകർ​െക്കതിരെ കേസ്​

text_fields
bookmark_border
ശബരിമല റിപ്പോർട്ടിങ്ങിനുപോയ മാധ്യമപ്രവർത്തകർ​െക്കതിരെ കേസ്​
cancel

കോട്ടയം: സന്നിധാനത്ത്​ ദൃശ്യങ്ങൾ പകർത്തിയെന്ന്​ ആരോപിച്ച്​ മാധ്യമപ്രവർത്തകർക്കെതിരെ കേസ്​. അമൃത ടി.വി കേ ാട്ടയം ബ്യൂറോ ചീഫ്​ എം​. ശ്രീജിത്​, ജനം ടി.വി ലേഖകൻ ഉമേഷ്​, ന്യൂസ്​ 18 ലേഖകൻ എന്നിവർക്കെതിരെയാണ്​ കേസെടുത്തത്​.

മണ്ഡലകാലത്തി​​​െൻറ​ തുടക്കത്തിൽ സന്നിധാനത്ത്​ റിപ്പോർട്ടിങ്ങിനുപോയ ഇവർ ദൃശ്യങ്ങൾ പകർത്തിയെന്ന്​ ആരോ പിച്ച്​ 117ഇ വകുപ്പ്​ പ്രകാരമാണ്​ കേസെടുത്തത്​. നവംബർ 14ന്​ രാത്രിയാണ്​ കേസിനാസ്​പദമായ സംഭവം. സന്നിധാനത്തെത്തിയ​ ശ്രീജിത്തിനെ​ റിപ്പോർട്ടിങ്ങിന്​ അനുവദിച്ചില്ല. തുടർന്ന്​ ​ബലംപ്രയോഗിച്ചാണ്​ ഇദ്ദേഹം അടക്കമുള്ള മാധ്യമസംഘത്തെ പൊലീസ് പുറത്താക്കിയത്​. പിന്നീട്​ ട്രാക്​ടറിൽ പമ്പയിലെത്തിച്ച്​ അവിടെനിന്ന്​ പൊലീസ്​ വാഹനത്തിൽ പുലർച്ച രണ്ടിന്​ പത്തനംതിട്ടയിൽ ​കൊണ്ടുവിടുകയായിരുന്നു.

യുവതി പ്ര​േവശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തത്സമയ റിപ്പോർട്ടിങ്ങിന്​ എത്തിയ മാധ്യമപ്രവർത്തകർക്കാണ്​ അന്ന്​ പൊലീസ്​ വിലക്ക്​ ഏർ​െപ്പടുത്തിയത്​. അനുമതി വാങ്ങാതെ ദൃ​ശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ്​ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​.

വെള്ളിയാഴ്​ച നിലക്കൽ സ്​റ്റേഷനിലെത്തി ജാമ്യമെടുക്കണമെന്ന്​ പൊലീസ്​ അറയിപ്പാണ്​ ലഭിച്ചത്​. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത ​െപാലീസ്​ നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ കോട്ടയം ജില്ല ഘടകം പ്രതിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresskerala policekerala newscpm vs bjpmalayalam newsSabarimala NewsPinarayi Vijayan
News Summary - media sabarimala issue - kerala news
Next Story