Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

‘മാ​ധ്യ​മ’​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു

text_fields
bookmark_border
‘മാ​ധ്യ​മ’​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു
cancel
camera_alt

കെ.​എ. മു​ഹ​മ്മ​ദ് ഹു​സൈ​ൻ, കെ. ​പ​ര​മേ​ശ്വ​ര​ൻ, ആ​ർ. സു​നി​ൽ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് പി.​പി. 

കോ​ഴി​ക്കോ​ട്: ‘മാ​ധ്യ​മം’ കോ​ഴി​ക്കോ​ട് മെ​യി​ൻ ഡെ​സ്‌​ക് ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. മു​ഹ​മ്മ​ദ് ഹു​സൈ​ൻ, ചീ​ഫ് ഓ​ഫ് ന്യൂ​സ് ബ്യൂ​റോ കൊ​ച്ചി കെ. ​പ​ര​മേ​ശ്വ​ര​ൻ, തൃ​ശൂ​ർ ബ്യൂ​റോ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ൽ, മ​ല​പ്പു​റം യൂ​നി​റ്റി​ലെ സ​ർ​ക്കു​ലേ​ഷ​ൻ ഹെ​ഡ് ക്ല​ർ​ക്ക് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് പി.​പി. എ​ന്നി​വ​ർ ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു.

1995 മേ​യി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന പ​ര​മേ​ശ്വ​ര​ൻ 31 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം യൂ​നി​റ്റു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: ദീ​പ. മ​ക​ൻ: പ്ര​ണ​വ് കൃ​ഷ്ണ​ൻ.

1996 മാ​ർ​ച്ചി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന മു​ഹ​മ്മ​ദ് ഹു​സൈ​ൻ ആ​ല​പ്പു​ഴ അ​രൂക്കുറ്റി സ്വ​ദേ​ശി​യാ​ണ്. 30 വ​ർ​ഷ സേ​വ​ന​ത്തി​നി​ട​യി​ൽ കൊ​ച്ചി, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റു​ക​ളി​ലും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചു. ദോ​ഹ ഏ​ഷ്യ​ൻ ഗ​യിം​സും നി​ര​വ​ധി അ​റ​ബ്, ഗ​ൾ​ഫ് ഉ​ച്ച​കോ​ടി​ക​ളും മാ​ധ്യ​മ​ത്തി​നു​വേ​ണ്ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: റ​മീ​ന. മ​ക്ക​ൾ: സ​ന, ന​ദീം, നൂ​റ ല​മീ​സ്. മ​രു​മ​ക്ക​ൾ: ഒ​മ​ർ മു​ഹ​ബ്ബി​ബ്, ഹി​ദ.

2013 ജൂ​​ലൈ​യി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന ആ​ർ. സു​നി​ൽ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ്. കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സു​നി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

1995 ജൂ​ലൈ​യി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കോ​ഴി​ക്കോ​ട് യൂ​നി​റ്റി​ലും സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചു. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​ണ്.

ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ദാ​നി​ഷ് സി​ദ്ദീ​ഖ്, ദി​ൽ​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmediaretiredMadhyamamKerala News
News Summary - Retired from the media
Next Story