തൃശൂർ: പ്രസ് ക്ലബ് ഏർപ്പെടുത്തിയ ഏഴാമത് ടി.വി അച്യുതവാര്യർ സ്മാരക പുരസ്കാരം മീഡിയവണിന്. മീഡിയവൺ ചാനലിലെ സീനിയർ പ്രൊഡ്യൂസർ സുനിൽ ബേബിയാണ് പുരസ്കാര ജേതാവ്.
ഝാർഖണ്ഡിലെ ധൻബാദിൽ തീപിടിച്ച ഖനികൾക്ക് മുകളിൽ താമസിക്കുന്നവരെ കുറിച്ചുള്ള 'ട്രൂത്ത് ഇൻസൈഡ്' എന്ന പരിപാടിയിലെ റിപോർട്ടിനാണ് പുരസ്കാരം. ജേതാവിന് 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായിരുന്നു ടി.വി. അച്യുതവാര്യർ.