മീഡിയ വൺ ‘ശുഭയാത്ര’ നാളെ സമാപിക്കും
text_fieldsമലപ്പുറം: റോഡുകളിൽ ജീവൻരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മീഡിയ വൺ ടി.വി സംഘടിപ്പിച്ച ‘ശുഭയാത്ര’ കാമ്പയിെൻറ സമാപനം ശനിയാഴ്ച മലപ്പുറത്ത് നടക്കും. വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും.
റോഡ് സുരക്ഷ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സംഘടനക്ക് മീഡിയ വൺ നൽകുന്ന ജീവൻ രക്ഷ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. വൈകീട്ട് നാലിന് നഗരത്തിൽ നടക്കുന്ന ബൈക്ക് റാലി കുട്ടി അഹമ്മദ് കുട്ടി ഫ്ലാഗ് ഒാഫ് ചെയ്യും. മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. ലഘുനാടകം, പതിനാലാം രാവ് കലാകാരന്മാരുടെ സംഗീത വിരുന്ന് എന്നിവ അരങ്ങേറും.
