Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീ​ഡി​യ​വ​ൺ ഫെ​യ്സ്...

മീ​ഡി​യ​വ​ൺ ഫെ​യ്സ് ഓ​ഫ് കേ​ര​ള: നാ​ലു​ പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
media one Face of Kerala
cancel
camera_alt

പി​ണ​റാ​യി വി​ജ​യ​ൻ, കെ.​ സു​ധാ​ക​ര​ൻ, പി.​ആ​ർ. ശ്രീ​ജേ​ഷ്, ദീ​പ പി. ​മോ​ഹ​ന​ൻ

കോ​ഴി​ക്കോ​ട്: 2021ലെ ​കേ​ര​ള​ത്തി​െൻറ വാ​ർ​ത്താ​മു​ഖ​ത്തെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മീ​ഡി​യ​വ​ൺ ഫെ​യ്സ് ഓ​ഫ് കേ​ര​ള​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. 10 പേ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത നാ​ലു​പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മീ​ഡി​യ​വ​ൺ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച പ​ത്തു പേ​രി​ൽ​നി​ന്ന് പ്രേ​ക്ഷ​ക വോ​ട്ടി​ലൂ​ടെ​യാ​ണ് നാ​ലു​പേ​രെ ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ൽ വോ​ട്ടു നേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കെ.​പി.​സി.​സി. പ്ര​സി​ഡ​ൻ​റ്​ കെ.​സു​ധാ​ക​ര​ൻ, ഇ​ന്ത്യ​യു​ടെ ഹോ​ക്കി ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വ് പി.​ആ​ർ. ശ്രീ​ജേ​ഷ്, ഗ​വേ​ഷ​ക ദീ​പ പി. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ അ​വ​സാ​ന പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളെ കേ​ര​ള​ത്തി​െൻറ വാ​ർ​ത്താ​മു​ഖ​മാ​യി തി​ര​ഞ്ഞെ​ടു​ക്കും.

പ്രേ​ക്ഷ​ക​ർ​ക്ക് fok.mediaone online.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഇ​നി​യും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താം. നാ​ലം​ഗ വി​ദ​ഗ്ധ പാ​ന​ലി​െൻറ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കു​ക. കേ​ര​ള​ത്തി​െൻറ സാ​മൂ​ഹി​ക മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഡോ. ​സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ, നോ​വ​ലി​സ്​​റ്റ്​ സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​ഷം​ഷാ​ദ് ഹു​സൈ​ൻ, ഡോ. ​ജീ​വ​ൻ ജോ​ബ് തോ​മ​സ് എ​ന്നി​വ​രാ​ണ് വി​ദ​ഗ്ധ പാ​ന​ൽ അം​ഗ​ങ്ങ​ൾ.

അ​വ​സാ​ന പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച നാ​ലു പേ​രു​മാ​യും വി​ദ​ഗ്ധ പാ​ന​ൽ അം​ഗ​ങ്ങ​ൾ സം​വ​ദി​ക്കും. വ​രു​ന്ന ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​ത്രി എ​ട്ടു മ​ണി​ക്ക് ഈ ​സം​വാ​ദം മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണം ചെ​യ്യും. ഡി​സം​ബ​ർ 31ന് ​രാ​ത്രി എ​ട്ടു മ​ണി​ക്കാ​ണ് മീ​ഡി​യ​വ​ൺ ഫെ​യ്സ് ഓ​ഫ് കേ​ര​ള 2021 പ്ര​ഖ്യാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media OneFace of Kerala
News Summary - Media One Face of Kerala: Shortlist of four announced
Next Story