അസഭ്യം പറയുന്നത് പകർത്തി; മീഡിയവൺ ക്യാമറാമാനെ കയ്യേറ്റം ചെയ്‌ത് കോൺഗ്രസുകാർ
text_fieldsകൊച്ചി: മീഡിയവൺ ക്യാമറാമാൻ അനിൽ എം. ബഷീറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം. പൊലീസിനെ അസഭ്യം പറഞ്ഞത് ക്യാമറയിൽ പകർത്തുന്നതിനിടെയായിരുന്നു സംഭവം.
കൊച്ചി കോർപറേഷനിൽ പന്ത്രണ്ട് മണിക്കൂർ ഉപരോധസമരം നടക്കുന്നതിനിടെ വ്യാപകമായ അതിക്രമമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. നേരത്തെ ഒരു ജീവനക്കാരനെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ക്യാമറാമാന് നേരെയും ആക്രമണമുണ്ടായത്.
കോർപറേഷൻ ജീവനക്കാരെ പൊലീസ് സംരക്ഷണയിൽ അകത്തേക്ക് കയറ്റുന്നുണ്ടെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. തുടർന്ന് പൊലീസിന് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇത് ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അനിൽ എം ബഷീറിന് നേരെ ആക്രമണമുണ്ടായത്.
ഷൂട്ട് ചെയ്യുന്നതിനിടെ പിന്നിൽ നിന്നെത്തിയ ഒരാൾ ആക്രോശിച്ച് കൊണ്ട് കൈ പിടിച്ച് തിരിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് അനിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

