Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമ വേട്ട: ചൊവ്വാഴ്‌ച്ച കെ.യു.ഡബ്ല്യു.ജെ പ്രതിഷേധം

text_fields
bookmark_border
മാധ്യമ വേട്ട: ചൊവ്വാഴ്‌ച്ച കെ.യു.ഡബ്ല്യു.ജെ പ്രതിഷേധം
cancel

തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമം ലേഖകൻ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ പ്രക്ഷോഭത്തിന്. ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി മാർച്ചും ധർണയും നടത്തും.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കുമാണ് മാർച്ച്. രാഷ്ട്രീയ, സാംസ്ക്കാരിക നായകരും മുതിർന്ന മാധ്യമ പ്രവർത്തകരും പങ്കെടുക്കും.

വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിച്ചു ക്രൈംബ്രാഞ്ച് നടത്തുന്ന നീക്കങ്ങൾ മാധ്യമപ്രവർത്തനത്തിനു കൂച്ചുവിലങ്ങ് ഇടാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇതിനെതിരെ നിയമപരമായും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Media Hunt: On Tuesday, K.U.W. J protest
Next Story