Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്ര​േട്ടറിയറ്റിൽ...

സെക്ര​േട്ടറിയറ്റിൽ മാധ്യമങ്ങൾക്ക്​ വിലക്ക്​

text_fields
bookmark_border
സെക്ര​േട്ടറിയറ്റിൽ മാധ്യമങ്ങൾക്ക്​ വിലക്ക്​
cancel

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിലേക്ക്​ മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത്​ സർക്കാർ വിലക്കി. ഫോൺ കെണി വിവാദം അന്വേഷിച്ച ജസ്​റ്റിസ് പി.എസ്​ ആൻറണി കമീഷൻ റിപ്പോർട്ട്​ സമർപ്പണം റി​േപ്പാർട്ട്​ ചെയ്യാൻ ചൊവ്വാഴ്​ച രാവിലെ എത്തിയപ്പോഴാണ്​ മാധ്യമങ്ങളെ തടഞ്ഞത്​.  രാവിലെ ഒമ്പതരയോടെയായിരുന്നു റിപ്പോർട്ട്​ സമർപ്പണം.

സെക്ര​േട്ടറിയറ്റിലെ ഗേറ്റിൽ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ തടയുകയായിരുന്നു. ​പ്രവേശിപ്പിക്കാൻ അനുമതിയില്ലെന്നായിരുന്നു സുരക്ഷ ജീവനക്കാരുടെ നിലപാട്​.  മുഖ്യമന്ത്രിയുടെ ഒാഫിസിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭ്യമായില്ല. പ്രവേശനം വിലക്കിയതോടെ ചാനലുകൾ സെക്ര​േട്ടറിയറ്റിന്​ പുറത്ത്​ ക​േൻറാൺമ​െൻറ്​ റോഡി​​െൻറ വശത്തുനിന്നാണ്​ റിപ്പോർട്ടിങ്​ നടത്തിയത്​. 

റിപ്പോർട്ട്​ സമർപ്പണത്തി​​െൻറ ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയായിരുന്നു മാധ്യമങ്ങൾ എത്തിയത്​. റിപ്പോർട്ട്​ സമർപ്പണത്തി​​െൻറ ദൃശ്യങ്ങൾ പിന്നീട്​ മുഖ്യമന്ത്രിയുടെ ഒാഫീസ്​തന്നെ പുറത്തുവിട്ടു.  മാധ്യമപ്രവർത്തകരോട്​ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘കടക്കൂ പുറത്ത്​’, ഏതാനും ദിവസം മുമ്പ്​ നടത്തിയ ‘മാറിനിൽക്കങ്ങോട്ട്​’ പ്രയോഗങ്ങൾ വിവാദമായതിനു​ പിന്നാലെയാണ്​ സെക്ര​േട്ടറിയറ്റിൽ മാധ്യമങ്ങളെ വിലക്കുന്നത്​. നേരത്തേ സെക്ര​േട്ടറിയറ്റ്​ കോമ്പൗണ്ടിൽ മുഖ്യമന്ത്രിയുടെ ഒാഫിസിന്​ താഴെവരെ  മാധ്യമങ്ങൾക്ക്​ കയറുന്നതിനു വിലക്കുണ്ടായിരുന്നില്ല. ഇതാണ്​ ചൊവ്വാഴ്​ച തടഞ്ഞത്​.  സോളാർ കമീഷൻ റിപ്പോർട്ട്​ സമർപ്പണ വേളയിലും മുഖ്യമന്ത്രിയുടെ ഒാഫിസിന്​ താഴെ വരെ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. സെക്ര​േട്ടറിയറ്റിൽ മാധ്യമങ്ങളെ വിലക്കിയതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്​.  ​

സെക്ര​േട്ടറിയറ്റിലെ മാധ്യമവിലക്ക്​ അപലപനീയം -കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: സെക്ര​േട്ടറിയറ്റ്​ വളപ്പിൽ അക്രഡിറ്റഡ്​ മാധ്യമപ്രവർത്തകരെ തടഞ്ഞ്​ പുറത്തുനിർത്തിയ സംഭവം കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യബോധത്തിന്​ നിരക്കാത്തതുമാണെന്ന്​ കേരള പത്രപ്രവർത്തക യൂനിയൻ. അതുപോലെതന്നെ മൂന്നാറിൽ  മാധ്യമപ്രവർത്തകരെ പൊതുനിരത്തിൽ തടയുകയും  പൊതുവഴിയിൽ കുപ്പിച്ചില്ല്​ വിതറുകയും ചെയ്​തതിന്​ പിന്നിലെ  മനോഭാവവും തീർത്തും ജനാധിപത്യവിരുദ്ധവുമാണ്​. തങ്ങൾക്ക്​  ഇഷ്​ടമുള്ളത്​ മാത്രമേ മാധ്യമപ്രവർത്തകർ റിപ്പോർട്ട്​ ചെയ്യാവൂ  എന്നാണോ അധികാരസ്ഥാനത്തുള്ളവർ ഉദ്ദേശിക്കുന്നത്​. സെക്ര​േട്ടറിയറ്റ്​ വളപ്പിലേക്ക്​ നിയമവിധേയമായി പ്രവേശിക്കാൻ ഏത്​ പൗരനും അവകാശമുണ്ട്​. ഇതാണ്​ തടയപ്പെട്ടത്​. 

കേരള  ചരിത്രത്തിൽ തന്നെ അപൂർവമായ നടപടിയാണിത്​. അനിഷ്​ടകരമായ വാർത്തകളോട്​ ജനാധിപത്യപരമായി  വിയോജിക്കുകയും വിമർശിക്കുകയും ചെയ്യുന്നതിനുപകരം  തടഞ്ഞും മാറ്റിനിർത്തിയുമുള്ള രീതികൾ ജനാധിപത്യത്തി​​െൻറ  വിപരീതമായ ദിശയിലുള്ള മനോഭാവമാണ്​. അടുത്ത കാലത്തായി  ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ ഭരണാധികാരികൾ ഇക്കാര്യത്തിൽ പുനർവിചിന്തനത്തിന്​ തയാറാകണമെന്ന്​ യൂനിയൻ സംസ്ഥാന പ്രസിഡൻറ്​ കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

സെക്ര​േട്ടറിയറ്റിലെ മാധ്യമവിലക്ക്​ വലിയ തെറ്റ് ​-പന്ന്യൻ
കൊല്ലം: സെക്ര​േട്ടറിയറ്റിൽ മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റാണെന്ന്​ സി.പി.​െഎ നേതാവ്​ പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തി​​െൻറ നാലാംതൂണാണ് മാധ്യമങ്ങൾ. മാധ്യമ വിമർശനങ്ങൾക്ക‌് മുന്നിൽ ചൂളുന്നതെന്തിനാണ്​. മാധ്യമവിലക്ക് പുനഃപരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൊല്ലത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHoney Trapmalayalam newsMedia BannedIn secratariatejudicial commission reportsubmit soon
News Summary - media has banned in secratriate- Kerala News
Next Story