Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ൽ.​ഡി.​എ​ഫ്​ ​ജ​യം...

എ​ൽ.​ഡി.​എ​ഫ്​ ​ജ​യം സ​ർ​വേ​യി​ൽ പ്ര​വ​ചി​ച്ച മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ മാ​റ്റി​പ്പ​റ​യു​ന്നു –കു​ഞ്ഞാ​ലി​ക്കു​ട്ടി

text_fields
bookmark_border
PK Kunhalikutty
cancel

ചാ​വ​ക്കാ​ട്: എ​ൽ.​ഡി.​എ​ഫ്​ വി​ജ​യം സ​ർ​വേ​യി​ലൂ​ടെ പ്ര​വ​ചി​ച്ച മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ യു.​ഡി.​എ​ഫു​മാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മെ​ന്ന് മാ​റ്റി​പ്പ​റ​യു​ന്ന സ്ഥി​തി​യി​ലെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഗു​രു​വാ​യൂ​ർ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​റി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​െൻറ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ സ​മാ​പ​ന സ​മ്മേ​ള​നം അ​ഞ്ച​ങ്ങാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​ഡി. വീ​ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ.​എ. ഖാ​ദ​ർ, സി.​എ​ച്ച്. റ​ഷീ​ദ്, സി.​എ. മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്, പി. ​യ​തീ​ന്ദ്ര​ദാ​സ്, ഷ​രീ​ഫ് കു​റ്റൂ​ർ, പി.​എം. അ​മീ​ർ, വി.​എം. മു​ഹ​മ്മ​ദ്‌ ഗ​സാ​ലി, കെ.​എ. ഹാ​റൂ​ൺ റ​ഷീ​ദ്, ആ​ർ.​വി. അ​ബ്​​ദു​ൽ റ​ഹീം, പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ്, നൗ​ഷാ​ദ് തെ​രു​വ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തെ​ക്ക​ര​ക​ത്ത് ക​രീം ഹാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വ​ട്ടേ​ക്കാ​ട് സെൻറി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച പ​ര്യ​ട​നം മു​സ്​​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ദ​ലാം​കു​ന്ന് മു​ഹ​മ്മ​ദു​ണ്ണി, കെ.​കെ. ഹം​സ​ക്കു​ട്ടി, പി.​വി. ഉ​മ​ർ​കു​ഞ്ഞി, പി.​എം. മു​ജീ​ബ്, സി.​വി. സു​രേ​ന്ദ്ര​ൻ, സി. ​സാ​ദി​ഖ​ലി, മി​സി​രി​യ മു​സ്താ​ഖ​ലി തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyPre Poll Surveyassembly election 2021
News Summary - media changed their survey prediction - Kunjali Kutty
Next Story