Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങൾ...

മാധ്യമങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കാൻ നടപടി –മുഖ്യമന്ത്രി

text_fields
bookmark_border
മാധ്യമങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കാൻ നടപടി –മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​െ​ന്ന​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളും മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത​പ്പെ​ടു​ത്ത​ലും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ പ​ങ്ക്​ വ​ഹി​ക്കു​ന്നു. രോ​ഗ​ത്തെ​ക്കു​റി​ച്ചും സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ളോ​ളം ശ​ക്തി​യു​ള്ള മ​റ്റൊ​രു സം​വി​ധാ​ന​മി​ല്ല. ഈ ​ഘ​ട്ട​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ പോ​സി​റ്റീ​വ് വാ​ർ​ത്ത​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം. ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ മേ​ധാ​വി​ക​ളു​മാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടി​സ്ഥാ​ന​ര​ഹി​ത കാ​ര്യ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ​ട​രാ​തി​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. അ​വ​ശ്യ സ​ർ​വി​സ് എ​ന്ന നി​ല​യ്ക്കാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​െ​ന്ന​ന്ന ചി​ന്ത ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ചാ​ന​ലു​ക​ൾ മൈ​ക്കു​ക​ൾ അ​ണു​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. റി​പ്പോ​ർ​ട്ടി​ങ്ങി​ന് പോ​കു​മ്പോ​ൾ വ​ലി​യ സം​ഘം ഒ​ഴി​വാ​ക്ക​ണം. പ​ത്ര​വി​ത​ര​ണ​ത്തി​ലും ശ്ര​ദ്ധി​ക്ക​ണം. പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യ നോ​ട്ടീ​സു​ക​ൾ ​െവ​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഈ ​ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം.

ഏ​ജ​ൻ​റു​മാ​ർ പ​ത്ര​ങ്ങ​ളു​ടെ മ​ട​ക്ക് നി​വ​ർ​ത്തി കൈ​കാ​ര്യം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശി​ക്ക​ണം.മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും ഡി.​എ​സ്.​എ​ൻ.​ജി​ക​ൾ​ക്കും ത​ട​സ്സ​മു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കും. മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കും. സു​ഗ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​യാ​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്ത​ണം.

കോ​വി​ഡ്-19​നെ നേ​രി​ടാ​ൻ വ​ലി​യ സ​ഹ​ക​ര​ണ​മാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​​െൻറ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​ത്​ വെ​റു​തെ ഇ​രു​ന്ന്​ ശ​മ്പ​ളം വാ​ങ്ങ​ണ്ട, ​േജാ​ലി ​െച​യ്യ​െ​ട്ട എ​ന്ന നി​ല​പാ​ടി​ലാ​ണ്. പൊ​തു​ജ​നാ​രോ​ഗ്യ വി​ഷ​യ​ത്തി​ൽ ശ്രീ​റാ​മി​നു​ള്ള പ​രി​ച​യ​വും ക​ണ​ക്കി​ലെ​ടു​ത്തു. കേ​സി​ൽ ശ്രീ​റാ​മി​ന് സം​ര​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​റി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് മാ​ധ്യ​മ മേ​ധാ​വി​ക​ൾ അ​റി​യി​ച്ചു.

വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ർ മു​ന്നോ​ട്ടു​െ​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​ധ്യ​മ മേ​ധാ​വി​ക​ൾ​ക്കാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സെ​ന്തി​ൽ എ​ന്നി​വ​രും വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virusPinarayi VijayanPinarayi Vijayan
News Summary - media can work without interfere -kerala news
Next Story