മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ മാധ്യമങ്ങള്‍ക്ക് വിലക്ക്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ജില്ല കലക്ടര്‍മാരുടെ യോഗത്തിൽ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആദ്യദിനത്തിൽ യോഗത്തിെൻറ ദൃശ്യങ്ങൾ പകർത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ യോഗം നടന്ന സ്ഥലത്ത് പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞു. യോഗം നടക്കുന്ന ഹാളില്‍ കലക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്ത്തുേമ്പാൾ മാധ്യമപ്രവര്‍ത്തകര്‍ നില്ക്കുന്നതിൽ താല്പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന്, മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍നിന്ന് പുറത്തിറങ്ങി.
രാവിലെ മുഖ്യമന്ത്രി തൈക്കാട് െഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണെൻറ വിവാദ യാത്രയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായില്ല. മുമ്പ് മുഖ്യമന്ത്രി കലക്ടര്‍മാരുമായി നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങെള അനുവദിക്കുമായിരുന്നു. ഇക്കുറി അതുമുണ്ടായില്ല.
