Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടതിയിൽ മാധ്യമവിലക്ക് നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് എ.ജി.
text_fieldsbookmark_border
കൊച്ചി: കോടതികളിൽ മാധ്യമപ്രവർത്തകരെ തടയുന്ന അഭിഭാഷകരുടെ നിലപാട് ശരിയല്ലെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി സുധാകരപ്രസാദ്. ഹൈകോടതിയിൽ മാധ്യമങ്ങളെ തടയുന്നത് ശരിയല്ല. പ്രശ്നം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. അഭിഭാഷക അസോസിയേഷന് മാധ്യമങ്ങളെ തടയണമെന്ന നിലപാടില്ല. ഒറ്റപ്പെട്ട ചില അഭിഭാഷകരാകാം ഹൈക്കോടതിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷക അസോസിയേഷന് മാധ്യമങ്ങളുമായി പ്രശ്നമൊന്നുമില്ലെന്ന് താന്‍ നടത്തിയ ചര്‍ച്ചയില്‍ അവര്‍ വ്യക്തമാക്കിയതാണ്. മറിച്ചുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്ന് അവരെ അറിയിച്ചിരുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ നേരില്‍കണ്ട് ചര്‍ച്ച നടത്തുമെന്നും എ.ജി പറഞ്ഞു.
Next Story
