ഭക്ഷണം കഴിച്ച് മടങ്ങവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
text_fieldsസുബീഷ്
കൊച്ചി: മലപ്പുറം വേങ്ങര കൂരിയാട് കുരിയാട്ടുപടിക്കല് കുമാരെൻറ മകന് കെ.പി. സുബീഷ് (26) കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദപഠനത്തിനുശേഷം കാക്കനാട് മീഡിയ അക്കാദമിയില്‍ ടി.വി ജേണലിസം പഠിക്കുകയായിരുന്നു. അക്കാദമിയിലെ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തിവരുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഹോസ്റ്റല്‍ മെസില്‍നിന്ന് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ശോഭനയാണ് മാതാവ്. സുബിന, സുബിന്‍കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

