മീഡിയാവണ്‍ ‘സംഗീതസപര്യ’ അവാര്‍ഡ് ‘കെ മുഹമ്മദ് ഈസക്ക് സമ്മാനിച്ചു
text_fieldsദോഹ: മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിലെ സാമൂഹിക, കലാ, കായിക മേഖലകള്‍ക്ക് സജീവ പിന്തുണ നല്‍കി വരുന്ന കെ. മുഹമ്മദ് ഈസക്ക് മീഡിയാ വണ്‍ സംഗീത സപര്യ പുരസ്കാരം കൈമാറി.
ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ നടന്ന മീഡിയാവണ്‍ പതിനാലാം രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍റ് ഫിനാലെ ഉദ്ഘാടന ചടങ്ങിന്‍െറ ഭാഗമായാണ് പുരസ്ക്കാരം സമ്മാനിച്ചത്. മീഡിയാവണ്‍ വൈസ് ചെയര്‍മാന്‍ പി മുജീബ് റഹുമാന്‍ സമ്മാന ദാനം നിര്‍വഹിച്ചു. ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, മീഡിയാവണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.കെ ഫാറൂഖ് സാംസ്കാരിക- കായിക മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍ ആന്‍റ് പി.ആര്‍ ഡയരക്ടര്‍ സഊദ് അബ്ദുല്ല അദ്ദുലൈമി, സാംസ്കാരിക- കായിക മന്ത്രാലയത്തിലെ പ്രിന്‍റിങ്ങ് ആന്‍റ് പബ്ളിഷിങ്ങ് മാനേജര്‍ അബ്ദുല്ല മാജിദ് അല്‍ ബദ്ര്‍. ഖത്തറിലെ പ്രമുഖ പ്രതിഭകളായ ഗാനിം അല്‍ സുലൈത്തി, നൂറ മുഹമ്മദ് ഫറജ്, ഹംദാന്‍ അല്‍ മര്‍റി, മീഡിയാ വണ്‍ സി.ഇ.ഒ എം. അബ്ദുല്‍ മജീദ്, ഡപ്യൂട്ടി സി.ഇ.ഒ എം.സാജിദ്, ഡയറക്ടര്‍ പി.കെ അബ്ദുര്‍റസാഖ്, മിഡില്‍ ഈസ്റ്റ് പി.ആര്‍ ഡയറക്ടര്‍ കെ.സി അബ്ദുല്‍ ലത്തീഫ്, ഉപദേശക സമിതി അംഗങ്ങളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് പുറായില്‍, ഖത്തര്‍ ഗള്‍ഫ് മാധ്യമം-മീഡിയാ വണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, , സംഘാടക സമിതി ചെയര്‍മാന്‍ ശറഫ് പി. ഹമീദ്, ലോജിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ടി.വി.എച്ച് യൂസുഫ്, ഡോ. മുനീര്‍ അലി (നസീം അല്‍ റബീഅ് പോളി ക്ളിനിക്), ക്വാളിറ്റി റീട്ടെയില്‍ ഗ്രൂപ്പ് എക്സി. ഡയറക്ടര്‍ ഷംഫില്‍, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍ ഹാഷിം എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
