മെക്ക സംസ്ഥാനതല കാമ്പയിനിന് തുടക്കം
text_fieldsകോഴിക്കോട്: പ്രാതിനിധ്യത്തിനായുള്ള ഒരു വർഷം നീളുന്ന മെക്കയുടെ കാമ്പയിൻ പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. മെക്ക സംഘടിപ്പിച്ച ഏകദിന സെമിനാറിൽ 46ലധികം സമുദായ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
രാജ്യാന്തര പ്രശസ്തനായ പ്രൊഫ. മോഹൻ ഗോപാൽ ഉദ്ഘാടന പ്രഖ്യാപനം നടത്തി. ഭരണനിർവഹണ രംഗത്തും നിയമനിർമ്മാണ സഭകളിലും ഉദ്യോഗ തൊഴിൽ മേഖലകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള അസമത്വം അവസാനിപ്പിച്ച് എല്ലാ സമുദായങ്ങൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആ വശ്യപ്പെട്ടു.
സാമൂഹ്യ നീതി, ഭരണ ഘടന, പ്രതിനിധ്യം എന്ന സെമിനാർ മുൻ മന്ത്രിയും സംവരണ സമുദായ മുന്നണിയുടെ രക്ഷാധികാരിയുമായ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മെക്ക സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ വകുപ്പ് മുൻ ഡയറക്ടറുമായ ഡോ. പി. നസീർ അധ്യക്ഷത വഹിച്ചു. മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി സ്വാഗതം ആശംസിച്ചു.
പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി വിഷയാവതരണം നടത്തി. പി.എം.എ. സലാം, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, ഹമീദ് വാണിയമ്പലം, മുസ്തഫ മുണ്ടുപാറ, ഡോ. ഹുസൈൻ മടവൂർ, ഹുസൈൻ പൊന്നാനി, അഡ്വ. പയ്യന്നൂർ ഷാജി, സുധീഷ് കേശവപുരി, ശിഹാബ് പൂക്കോട്ടൂർ, മുജീബ് ഒട്ടുമ്മൽ, ചന്ദ്രൻ തിരുവമ്പാടി, ഡോ. പി.ടി. സൈദ് മുഹമ്മദ്, ഡോ. അനസ് ഫാറൂഖി, ജഗതി രാജൻ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹകീം ഫൈസി, പി. ആർ. സുരേഷ്, രാജേഷ് പാലങ്ങാട്, ടി.എസ്. നിസാമുദ്ധീൻ, ബിനു എടവേർഡ്, എം.എ. ലത്തീഫ്, എൻ. അശോകൻ, കെ. ശശിധരൻ, വി.പി. ദാസൻ, ബാബു നെല്ലിക്കുന്നു, മഹേഷ് ശാസ്ത്രി, വിനയൻ വട്ടോളി, ടി.എസ്. അസീസ്, പി. അബുബക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

