Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുവള്ളിയിൽ...

കൊടുവള്ളിയിൽ ലഹരിക്കെതിരെ നടപടികൾ ശക്തമാക്കും

text_fields
bookmark_border
കൊ​ടു​വ​ള്ളി​യി​ൽ ല​ഹ​രി​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചേർന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വെ​ള്ള​റ അ​ബ്ദു സം​സാ​രി​ക്കു​ന്നു
cancel
camera_alt

കൊ​ടു​വ​ള്ളി​യി​ൽ ല​ഹ​രി​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചേർന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വെ​ള്ള​റ അ​ബ്ദു സം​സാ​രി​ക്കു​ന്നു

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം, ഉ​ൽ​പാ​ദ​നം, വി​ൽ​പ​ന എ​ന്നി​വ​ക്കെ​തി​രെ ന​ഗ​ര​സ​ഭ, പൊ​ലീ​സ്, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, മ​ദ്യ​നി​രോ​ധ​ന സ​മി​തി, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, മ​ഹ​ല്ല് കൂ​ട്ടാ​യ്മ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, പി.​ടി.​എ ക​മ്മി​റ്റി​ക​ൾ, ന​ഗ​ര​സ​ഭ, പൊ​ലീ​സ്, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത യോ​ഗം കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ഹാ​ളി​ൽ ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വെ​ള്ള​റ അ​ബ്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ടു​വ​ള്ളി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് യു​വ​ജ​ന കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ക്കു​ക, ന​ഗ​ര​സ​ഭ, പൊ​ലീ​സ്, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ക്കു​ക, ഡി​വി​ഷ​ൻ ത​ല​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​വി​ഷ​ൻ ത​ല​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ക, സ്കൂ​ൾ പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലും പ​രി​സ​ര​ത്തും കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​വും ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​ക, ന​ഗ​ര​സ​ഭ ത​ല​ത്തി​ൽ ജാ​ഗ്ര​ത സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക, രാ​ത്രി​യി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ക, ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ ലൈ​ഫ് സ്കി​ൽ വി​ക​സി​പ്പി​ക്കു​ക, കു​ട്ടി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​പ്പ​റ്റി കൗ​ൺ​സ​ലി​ങ് ന​ട​ത്താ​നും അ​വ​ർ​ക്ക് പോ​സി​റ്റി​വാ​യി​ട്ടു​ള്ള കാ​ഴ്ച​പ്പാ​ട് ഉ​ണ്ടാ​ക്കാ​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടു​കൂ​ടി​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​വാ​നും സെ​ന്റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ് സ്റ്റ​ഡീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്റ് എ​ന്ന ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് റൂ​ട്സ് പ്രോ​ഗ്രാം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. സു​ബൈ​ർ, സു​ബൈ​ദ അ​ബ്ദു​സ​ലാം, കെ.​എം. സു​ഷി​നി, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ സ​ജി​ത്ത് കു​മാ​ർ, കൊ​ടു​വ​ള്ളി എ​സ്.​ഐ എം.​കെ. സാ​ജു, കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് ബ​ഷീ​ർ, വി.​കെ. അ​ബ്ദു​ഹാ​ജി, ശ​റ​ഫു​ദ്ദീ​ൻ ക​ള​ത്തി​ങ്ങ​ൽ, കോ​തൂ​ർ മു​ഹ​മ്മ​ദ്, പി.​ടി.​സി. ഗ​ഫൂ​ർ, എ​ൻ.​വി. ആ​ലി​ക്കു​ട്ടി ഹാ​ജി, കെ.​പി. മൊ​യ്തീ​ൻ, വി.​കെ. അ​ബ്ദു, ടി.​പി. നാ​സ​ർ, ഒ.​പി. റ​ഷീ​ദ്, റ​ഹിം, ടി.​കെ. ബി​ഷ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IntoxicationkoduvalliKozhikode News
News Summary - Measures against intoxication will be strengthened in Koduvalli
Next Story