Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20 രൂപക്ക്​ ഉൗൺ:...

20 രൂപക്ക്​ ഉൗൺ: കൂടുതൽ സുഭിക്ഷ ഹോട്ടലുകളുമായി പൊതുവിതരണ വകുപ്പ്​

text_fields
bookmark_border
20 രൂപക്ക്​ ഉൗൺ: കൂടുതൽ സുഭിക്ഷ ഹോട്ടലുകളുമായി പൊതുവിതരണ വകുപ്പ്​
cancel
camera_alt

താലീ മീൽ സ്റൈലിൽ ആകർഷകമായി മാറ്റിയ പുതിയ രീതി

തൃശൂർ: 20​ രൂപക്ക്​ ഉച്ചയൂണുമായി ജനകീയ ഹോട്ടലുകൾ വൻ ഹിറ്റായതോടെ പൊതുവിതരണ വകുപ്പിന്​ കീഴിൽ കൂടുതൽ സുഭിക്ഷ ഹോട്ടലുകൾ വരുന്നു. കുടുംബശ്രീയടക്കം ഇതരസന്നദ്ധ സംഘടനകൾക്കും ഇതുനടത്താം. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടുതരം ഹോട്ടലുകളാണുള്ളത്​. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പൊതുവിതരണ വകുപ്പി​െൻറ സഹായത്തോടെ കുടുംബശ്രീ യൂനിറ്റ്​ നടത്തുന്ന ജനകീയ ഹോട്ടലുകളാണ്​ ഇതിലൊന്ന്​. സംസ്ഥാനത്താകെ എഴുന്നുറോളം ജനകീയ ഹോട്ടലുകളുണ്ട്​. ഇതിനായി കുടുംബശ്രീ യൂനിറ്റുകൾക്ക്​ പൊതുവിതരണ വകുപ്പാണ്​ അരി നൽകുന്നത്​.

പൊതുവിതരണ വകുപ്പ്​ നേരിട്ട്​ നടത്തുന്ന സുഭിക്ഷ ഹോട്ടലുകളാണ്​ രണ്ടാമത്തേത്​. സംസ്ഥാനത്ത്​ നിലവിൽ അഞ്ച്​ സുഭിക്ഷ ഹോട്ടലുകളാണുള്ളത്​. ആഗസ്​റ്റിൽ ആലപ്പുഴയിലാണ്​ ആദ്യത്തേത്​ തുടങ്ങിയത്. ആലപ്പുഴ നഗരസഭയുടെ കീഴിലാണിത്​. തുടർന്ന്​ ചേർത്തലയിലും തുറന്നു. തൃശൂർ ജില്ലയിൽ കുന്നംകുളത്തും കൊടുങ്ങല്ലൂരി​നടുത്ത്​ പെരിഞ്ഞനത്തും ഹോട്ടലുണ്ട്​. കൂടാതെ കോട്ടയത്താണ്​ മറ്റൊന്ന്​. 20​ രൂപക്ക്​ അവിയൽ, തോരൻ, ഒഴിച്ചുകറി, അച്ചാർ, സാമ്പാർ അടക്കമുള്ള ഉൗണാണ്​ നൽകുന്നത്​. പ്രത്യേക വിഭവങ്ങൾ ജനകീയ ഹോട്ടലുകളിലേത്​ പോലെ അധിക വില നൽകി വാങ്ങാം. ഒരു ഉൗണിന്​ അഞ്ചുരൂപ വകുപ്പ്​ സബ്​സീഡിയായി നൽകും. ഇ​േതാടെ നടത്തിപ്പുകാർക്ക്​ ഫലത്തിൽ 25 രൂപ ലഭിക്കും. ജില്ല കലക്​ടർ അധ്യക്ഷനായ കമ്മിറ്റിക്കാണ്​ പ്രവർത്തന മേൽനോട്ടം. കമ്മിറ്റി നിശ്ചയിക്കും പ്രകാരം രാവിലെയും വൈകീട്ടും മിതമായ നിരക്കിലും ഭക്ഷണം നൽകാം. അരി ആവശ്യമെങ്കിൽ സബ്​സീഡി നിരക്കിൽ ലഭ്യമാക്കും.

സംസ്ഥാന സർക്കാറി​െൻറ കാലാവധി അവസാന ഘട്ടത്തിലെത്തിനിൽക്കെ ജനങ്ങളിലേക്ക്​ എത്തിയ പ്രവർത്തനം എന്ന നിലയിൽ ജനകീയ ഹോട്ടലുകൾ ശ്രദ്ധ നേടിയിരുന്നു. തുടർന്നാണ്​ പൊതുവിതരണ വകുപ്പിന്​ കീഴിൽ ബാക്കി 11 ജില്ലകളിൽ ചുരുങ്ങിയത്​ ഒന്ന്​ എന്ന നിലയിൽ ഹോട്ടലുകൾ തുറക്കുന്നത്​. പദ്ധതിക്കായി ഈ വര്‍ഷം 20 കോടി രൂപ മാറ്റിെവച്ചതായി ആദ്യഹോട്ടൽ ഉദ്​ഘാടന വേളയിൽ വകുപ്പ്​ മ​ന്ത്രി പി. തിലോത്തമൻ അറിയിച്ചിരുന്നു. എം.എൽ.എമാരുടെ സഹായത്തോടെ സന്നദ്ധ സംഘടനകളുമായി കൈകോർത്താണ്​​ സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HotelsMealsPublic Distribution Department
Next Story