മീടു: ‘രാഹുൽ ഇൗശ്വർ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു’
text_fieldsരാഹുൽ ഇൗശ്വർ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന് ആർട്ടിസ്റ്റായ യുവതിയുടെ ആരോപണം. യുവതിയുടെ സുഹൃത്തായ ഇഞ്ചിപ്പെണ്ണ് എന്ന സാമൂഹിക പ്രവർത്തകയുടെ ഫേസ് ബുക്കിലൂടെയാണ് വെളിപ്പെടുത്തൽ പുറം ലോകമറിഞ്ഞത്.
താൻ പ്ലസ് ടു കഴിഞ്ഞ 2003-2004 കാലത്താണ് രാഹുൽ ഇൗശ്വറിനെ പരിചയപ്പെട്ടതെന്നും സൗഹൃദം വളർന്നതോടെ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും അതുപ്രകാരം താൻ തിരുവനന്തപുരം പാളയം റോഡിലുള്ള രാഹുലിെൻറ ഫ്ലാറ്റിൽ സന്ദർശിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. അമ്മയെ പരിചയപ്പെടാം എന്ന് പറഞ്ഞാണ് രാഹുൽ തന്നെ വിളിച്ചത്. എന്നാൽ വീട്ടിലെത്തിയപ്പോൾ അമ്മയില്ലായിരുന്നു. ഇപ്പോൾ പുറത്തുപോയതാണ് വേഗം തിരിച്ചു വരുമെന്ന് പറഞ്ഞു. ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ടി.വിയിൽ സോഫ്റ്റ് പോൺ സിനിമ വെച്ചു. താൻ ആകെ അസ്വസ്ഥയായിരുന്നു. അപ്പോൾ ഫ്ലാറ്റ് നടന്ന് കാണാൻ തന്നെ ക്ഷണിച്ചു. കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് തന്നെ കടന്നു പിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. താൻ അകന്നുമാറിയപ്പോൾ വിട്ടു. പിന്നീടും നിരവധി തവണ ആവർത്തിച്ചപ്പോൾ താൻ വീടുവിട്ട് ഇറങ്ങിപ്പോരുകയായിരുന്നു.

ഇപ്പോൾ രാഹുൽ ഇൗശ്വർ നിരന്തരം വാർത്തകളിൽ നിറയുന്നതു കാണുേമ്പാൾ പഴകകാര്യങ്ങൾ തികട്ടി വരികയാണ്. ഇൗ സംഭവം നടക്കുേമ്പാൾ രാഹുലിന് കാമുകി ഉണ്ടായിരുന്നു. ഇയാൾ പറയുന്നതും ചെയ്യുന്നതും ആത്മാർഥമായാണോ എന്നും യുവതി ചോദിക്കുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമരം നടത്തിയതിനും പിന്നീട് യുവതീ പ്രവേശനം തടയാൻ പ്ലാൻ ബി ഉണ്ടെന്ന വിവാദ പ്രസ്താവനയെ തുടർന്നും രാഹുൽ ഇൗശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു.
