Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന പരിശോധനയിൽ...

വാഹന പരിശോധനയിൽ എം.ഡി.എം.എ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
mdma
cancel
camera_alt

representation image

ആലപ്പുഴ: വാഹനത്തിൽ വിൽപനക്കായി കടത്തിയ മാരക ലഹരിമരുന്നായ​​ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കാസർകോട്​ മധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർകോട്​ മൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്‌കർ (21) എന്നിവരെയാണ്​ എക്​സൈസ്​ സംഘം പിടികൂടിയത്​.

ആലപ്പുഴ എക്​സൈസ്​ റേഞ്ച്​ ഇൻസ്​പെക്ടർ എസ്​. സതീഷിന്‍റെ നേതൃത്വത്തിൽ കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ്​ ഇവർ കുടുങ്ങിയത്​. ​കെ.എൽ 7 സി.വി 1120 നമ്പറിലുള്ള കാറിൽ വിൽപനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന്​ വിറ്റുകിട്ടിയ 5000 രൂപയും ​പിടിച്ചെടുത്തു. മംഗലാപുരത്തുനിന്നാണ്​ മയക്കുമരുന്ന്​ എത്തിച്ചതെന്നാണ്​ വിവരം.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. പ്രിവന്‍റിവ് ഓഫിസർ ഇ.കെ. അനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിത രാജ്, ഐ.ബി പ്രിവന്‍റിവ്​ ഓഫിസർ അലക്സാണ്ടർ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarrest
News Summary - MDMA seized during vehicle inspection; Two people were arrested
Next Story