പെയ്ഡ് ന്യൂസും വ്യാജ വാര്‍ത്തകളും എം.സി.എം.സി നിരീക്ഷിക്കും
text_fieldsതൃശൂർ: പെയ്ഡ് ന്യൂസ്, സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും, വ്യാജ വാര്‍ത്തകളും, അശ്ലീലമോ അപകീര്‍ത്തികരമായതോ ആയ വാര്‍ത്തകളും തിരഞ്ഞെടുപ്പ് പ്രക്രിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള മാതൃകാ പെരുമറ്റച്ചട്ട ലംഘനങ്ങളും മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) നിരീക്ഷിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിദേശമനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങള്‍ക്ക് മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പ്രീ-സര്‍ട്ടിഫിക്കേഷന്‍ നല്‍കും.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പരസ്യങ്ങള്‍ക്കുള്ള പ്രീ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനും രൂപികരിച്ച മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ പ്രഥമ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ വി.ആർ.കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്നയോഗത്തിലാണ് തീരുമാനം
കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.സി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ മുതിർന്ന മാധ്യമ പ്രവർത്തകർ മോഹൻദാസ് പാറപ്പുറത്ത്, സമൂഹ മാധ്യമ വിദഗ്ധൻ മധു മോഹൻ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

