Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.സി ഖമറുദ്ദീന്​...

എം.സി ഖമറുദ്ദീന്​ ജാമ്യമില്ല

text_fields
bookmark_border
എം.സി ഖമറുദ്ദീന്​ ജാമ്യമില്ല
cancel

കാസർകോട്​: ഫാഷൻ ഗോൾഡ്​ ജ്വല്ലറി തട്ടിപ്പ്​ കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എക്ക്​​ ജാമ്യമില്ല. ഹോസ്​ദുർഗ്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ജാമ്യാപേക്ഷ തള്ളിയത്​. മൂന്ന്​ ക്രിമിനൽ കേസുകൾ നില നിൽക്കുന്നതിനാൽ ഖമറുദ്ദീന്​ ജാമ്യം നൽകരുതെന്ന്​ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

ഖ​മ​റു​ദ്ദീ​നാ​ണ്​ നി​ക്ഷേ​പ ത​ട്ടി​പ്പി​ന്​ പി​ന്നി​ലെ സൂ​ത്ര​ധാ​ര​നെ​ന്നും പ​ത്ത​നം​തി​ട്ട പോ​പു​ല​ർ ഫി​നാ​ൻ​സ്​ നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന് സ​മാ​ന​മാ​ണ് ഫാഷൻ ഗോൾട്ട്​ തട്ടിപ്പെന്നുമാണ്​ സർക്കാറി​െൻറ നിലപാട്​. കേ​ര​ള നി​ക്ഷേ​പ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​ര​വും ബ​ഡ്സ് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ച് മ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രെ​യും പ്ര​തി​യാ​യി ചേ​ർ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കിയിരുന്നു.

സ്വ​ർ​ണ​മാ​യും പ​ണ​മാ​യും നി​ക്ഷേ​പം ന​ട​ത്തി​യ​വ​രെ​ല്ലം ക​മ്പ​നി​യി​ലെ ഒാ​ഹ​രി ഉ​ട​മ​ക​ളാ​ണെ​ന്നായിരുന്നു ഖമറുദ്ദീ​െൻറ അവകാശവാദം. 2007 വ​രെ നി​ക്ഷേ​പി​ച്ച എ​ല്ലാ​വ​ർ​ക്കും ഓ​ഹ​രി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും 2019 സെ​പ്​​റ്റം​ബ​ർ വ​രെ ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ട്ടു​ണ്ടെന്നും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കു​​േമ്പാൾ ഖമറുദ്ദീൻ കോടതിയെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashion goldM. C. Kamaruddin
Next Story