എം.സി കമറുദ്ദീന് ശാരീരിക അസ്വാസ്ഥ്യം, ആശുപത്രിയിലെത്തിച്ചു
text_fieldsകാസര്‍കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വിട്ടയച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രമേഹം ഉയർന്നതാണ് അസ്വാസ്ഥ്യത്തിന് കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽനിന്നാണ് ഖമറുദ്ദീനെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം എം.സി കമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ച ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസിലൂടെ എം.എൽ.എയെ ഹാജരാക്കാൻ ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളിൽ കൂടി എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ എം.എൽ.എ അറസ്റ്റിലായ കേസുകളുടെ എണ്ണം 71 ആയി. അതേസമയം. ഒളിവിൽപ്പോയ ഒന്നാംപ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
420 (വഞ്ചന), 34 (ഗൂഢാലോചന) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ചന്തേര, കാസര്‍ഗോഡ്, ബേക്കല്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളിലായി 115 കേസുകളാണ് എം.എല്‍.എക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതിൽ ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ മൂന്നു കേസുകളിലാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.