Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.സി. കമറുദ്ദീൻ...

എം.സി. കമറുദ്ദീൻ എം.എൽ.എ ഇന്ന് പുറത്തിറങ്ങും

text_fields
bookmark_border
എം.സി. കമറുദ്ദീൻ എം.എൽ.എ ഇന്ന് പുറത്തിറങ്ങും
cancel

കാസർകോട്: ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച എം.സി. കമറുദ്ദീൻ എം.എൽ.എ ഇന്ന് ജയിൽ മോചിതനാകും. 90 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്. 148 വഞ്ചനാ കേസുകളാണ് എം.സി. കമറുദ്ദീനെതിരെയുണ്ടായിരുന്നത്.

ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കോടതികളിലെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിൽ നിന്നും വൈകീട്ടോടെയായിരിക്കും പുറത്തിറങ്ങുക. ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം.

അ​തേ​സ​മ​യം, കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പൂ​ക്കോ​യ ത​ങ്ങ​ളും മ​ക​നും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

Show Full Article
TAGS:MC KamaruddinFashion Gold Scam
News Summary - MC Kamaruddin MLA will be released from jail today
Next Story