Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധമില്ലെങ്കിൽ എം.സി ജോസഫൈൻ ഇറങ്ങിപ്പോകണം - ജബീന ഇർഷാദ്
text_fieldsbookmark_border
തിരുവനന്തപുരം: ഭർതൃഗൃഹത്തിലെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവതിയെ അപമാനിച്ച വനിത കമീഷനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്. വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വനിതാ കമീഷനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് രംഗത്തെത്തിയത്.
എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പെണ്ണിന് ഒന്നുമില്ലെങ്കിലും ആശ്വാസമേകുന്ന ഒരു വാക്കെങ്കിലും നൽകാൻ കഴിയില്ലെങ്കിൽ പിന്നെന്തിന് ഇങ്ങനെയൊരു സംവിധാനം, സ്ഥാനത്തെ കുറിച്ച് ബോധമില്ലെങ്കിൽ ഇറങ്ങിപ്പോകണമെന്ന് അവർ ആവശ്യപ്പെട്ടു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
അനുഭവിച്ചോ "!!
പിന്നെന്തിനീ വനിതാ കമ്മീഷൻ ?!!
നമ്മുടെ നികുതിപ്പണത്തിൽ നിന്നല്ലേ ഇവർക്ക് നൽകുന്നത്?
ഇതെന്താ പാർട്ടി കമ്മീഷനോ?
എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പെണ്ണിന് ഒന്നുമില്ലെങ്കിലും
ആശ്വാസമേകുന്ന ഒരു വാക്കെങ്കിലും
നൽകാൻ കഴിയില്ലെങ്കിൽ
പിന്നെന്തിന് ഇങ്ങനെയൊരു സംവിധാനം...
സ്ഥാനത്തെ കുറിച്ച് ബോധമില്ലെങ്കിൽ ഇറങ്ങിപ്പോവണം...
ആർക്കാണ് ആദ്യം കൗൺസിലിംഗ് വേണ്ടത്?
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

